കേരളാ സര്‍വകലാശാല 15-06-2016 അറിയിപ്പുകള്‍
ബി.ടെക് മൂല്യനിര്‍ണയം
ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റര്‍ (2008 & 2013 സ്‌കീം), എട്ടാം സെമസ്റ്റര്‍ (2008 സ്‌കീം) ബി.ടെക് പരീക്ഷകളുടെ മൂല്യനിര്‍ണയം കൊല്ലം ടി.കെ.എം എന്‍ജിനിയറിങ് കോളജ്, തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ് എന്നീ കേന്ദ്രങ്ങളില്‍ ജൂണ്‍ 15 മുതല്‍ തുടങ്ങും.
ബന്ധപ്പെട്ട അധ്യാപകര്‍ അതത് കേന്ദ്രങ്ങളില്‍ ഹാജാരാകണം.
യൂണിറ്ററി എല്‍.എല്‍.ബി പരീക്ഷ
ജൂലൈ 12ന് തുടങ്ങുന്ന ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി (ത്രിവത്സരം) പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ 20 (50 രൂപ പിഴയോടെ ജൂണ്‍ 22, 250 രൂപ പിഴയോടെ ജൂണ്‍ 24) വരെ അപേക്ഷിക്കാം.
ബി.സി.എ ഫലം
ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.സി.എ (റഗുലര്‍ - 2014 സ്‌കീം, ഇംപ്രൂവ്‌മെന്റ്,സപ്ലിമെന്ററി 2013 സ്‌കീം, സപ്ലിമെന്ററി -2013ന് മുമ്പുള്ള (2010 സ്‌കീം) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍.
എം.ടെക് പ്രവേശനം: അപേക്ഷ ക്ഷണിച്ചു
ഫ്യൂച്ചര്‍ സ്റ്റഡീസ്, ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പുകളില്‍ എം.ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിനായിരിക്കും പ്രവേശനം നടത്തുക. ഗേറ്റ് സ്‌കോര്‍ ഉള്ളവരുടെ അഭാവത്തില്‍ നോണ്‍ ഗേറ്റുകാരില്‍ നിന്ന് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 24.
ടൈംടേബിള്‍
ഏഴാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
ജൂണ്‍ 29ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
ബി.എസ്.സി,
ബി.എസ്.ഡബ്ലിയു ഫലം
ഡിസംബറില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് മൂന്നാം സെമസ്റ്റര്‍ ബി.എസ്‌സി ബോട്ടണി & ബയോടെക്‌നോളജി, ബയോടെക്‌നോളജി (മള്‍ട്ടി മേജര്‍), ബയോകെമിസ്ട്രി & ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (റഗുലര്‍ & സപ്ലിമെന്ററി), കമ്പ്യൂട്ടര്‍ സയന്‍സ് (റഗുലര്‍ & സപ്ലിമെന്ററി), ബി.എസ്. ഡബ്ലിയു പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍.
ബി.കോം പരീക്ഷാകേന്ദ്രം
ജൂണ്‍ 16ന് തുടങ്ങുന്ന ബി.കോം (ആന്വല്‍ സ്‌കീം) പാര്‍ട്ട് ഒന്ന്, രണ്ട് പരീക്ഷയ്ക്ക് മാര്‍ ഇവാനിയോസ് കോളജ് പരീക്ഷാകേന്ദ്രമായി ആവശ്യപ്പെട്ട ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ (രജി.നം 3031507001 മുതല്‍ 3031507177 വരെയുള്ളവര്‍ കുമാരപുരം കേരള യൂനിവേഴ്‌സിറ്റി കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ പരീക്ഷയെഴുതണം.
ബി.എ ഫലം
ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ ഇംഗ്ലീഷ് & കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജേണലിസം & മാസ് കമ്മ്യൂണിക്കേഷന്‍ & വീഡിയോ പ്രൊഡക്ഷന്‍, മലയാളം & മാസ് കമ്മ്യൂണിക്കേഷന്‍, കമ്മ്യൂണിക്കേറ്റീവ് അറബിക് - (റഗുലര്‍ & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍.
എം.എച്ച്.എസ്.സി
ഹാള്‍ടിക്കറ്റ്
വിദൂരവിദ്യാഭ്യാസ വിഭാഗം 2016 ജൂണ്‍ 20 മുതല്‍ നടത്തുന്ന രണ്ടാം വര്‍ഷ എം.എച്ച്.എസ്.സി ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ പാളയം എസ്.ഡി.ഇ ഓഫിസില്‍ നിന്നു വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
ബി.എസ്.സി ഫലം
ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി ഫിസിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (328), കെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (241), എന്‍വയോണ്‍മെന്റല്‍ സയന്‍സ് & എന്‍വയോണ്‍മെന്റ് ആന്‍ഡ് വാട്ടര്‍ മാനേജ്‌മെന്റ് (216), ഹോട്ടല്‍ മാനേജ്‌മെന്റ് & കാറ്ററിങ് സയന്‍സ് (242) - (2013 സ്‌കീം, 2014 സ്‌കീം റഗുലര്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ്, 2013-ന് മുമ്പുള്ള അഡ്മിഷന്‍ - സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റില്‍.
ഡിഗ്രി ടൈംടേബിള്‍
ജൂണ്‍ 22ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ ബി.എ ബി.എസ്‌സി ബി.കോം (സി.ബി.സി.എസ്) പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
സര്‍ട്ടിഫിക്കറ്റ്
കോഴ്‌സ് ഫലം
തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം ഏപ്രിലില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിങ്, പി.ജി സര്‍ട്ടിഫിക്കറ്റ് ഇന്‍ അഡോളസന്റ് ആന്‍ഡ് പ്രീ-മാരിറ്റല്‍ കൗണ്‍സിലിങ് എന്നീ കോഴ്‌സുകളുടെ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ക്ക് പി.എം.ജിയിലെ സി.എ.സി.ഇ.ഇ ഓഫിസില്‍ ബന്ധപ്പെടുക. ഫോണ്‍. 0471-2302523.
ബി.എസ്.ഡബ്ലിയു വൈവ
ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്.ഡബ്ലിയു (സി.ബി.സി.എസ്.എസ്) പരീക്ഷയെഴുതിയ നാഷനല്‍ കോളജിലേയും വൈറ്റ് മെമ്മോറിയല്‍ കോളജിലേയും വിദ്യാര്‍ഥികള്‍ വൈവ പരീക്ഷയ്ക്ക് ജൂണ്‍ 27 രാവിലെ ഒന്‍പത് മണിക്ക് മണക്കാട് നാഷണല്‍ കോളജില്‍ എത്തിച്ചേരണം.
ബി.എസ്.സി
ഇലക്‌ട്രോണിക്‌സ് ഫലം
ഡിസംബറില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് മൂന്നാം സെമസ്റ്റര്‍ ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെമിനാര്‍
തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം കാര്യവട്ടം വേദാന്ത പഠനകേന്ദ്രം, ഹോളിസ്റ്റിക്‌സ് ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂണ്‍ 21-ന് 'ജീവിതചര്യ രോഗങ്ങളുടെ നിയന്ത്രണത്തില്‍ യോഗയുടെ പങ്ക് 'എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ 16-നകം 0471-2302523, 9447205669, 9446409948 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."