പഴയ കൊച്ചിന് പാലം: ദേശീയ പുരാവസ്തു പ്രാധാന്യമുണ്ടെന്ന്
ഷൊര്‍ണൂര്‍: ഭാരതപ്പുഴയിലെ പഴയ കൊച്ചിന് പാലം പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. ഡെപ്പ്യൂട്ടി സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് സ്മിത എസ്. കുമാര്‍, ആര്‍ക്കിയോളജിസ്റ്റ് ഗംഗാദേവി, സര്‍വേയര്‍ എന്‍.ആര് രമേശ് എന്നിവരുടെ സംഘമാണ് കഴിഞ്ഞ ദിവസം പാലം സന്ദര്‍ശിച്ചത്.
പാലത്തിന് ദേശീയ പുരാവസ്തു പ്രാധാന്യമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ചട്ടം അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ട നിര്‍മിതമാണ് പഴയ കൊച്ചിന് പാലം എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയില്‍ 1700 ല്‍ പാലത്തില്‍ സ്ഥാപിച്ച ശിലാഫലകവും സംഘം കണ്ടെത്തി.
പൊതുമരാമത്ത് വകുപ്പ് പാലം പൊളിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് വകുപ്പ് പാലം പൊളിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ബോബന് വിവരങ്ങള്‍ ശേഖരിച്ച് പുരാവസ്തു വകുപ്പിന് കൈമാറിയതിനെ തുടര്‍ന്നാണ് പുരാവസ്തു വകുപ്പ് ഇടപെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."