HOME
DETAILS
MAL
ആനവണ്ടിയെ രക്ഷിക്കാന്‍ 3000 കോടി
backup
March 03 2017 | 21:03 PM
തിരുവനന്തപുരം: കടം കൊണ്ട് നട്ടംതിരിയുന്ന ആനവണ്ടിയെ രക്ഷിക്കാന്‍ പുതിയ പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. 3,000 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവച്ചിരിക്കുന്നത്. ഇതു സബ്സിഡിയായിരിക്കില്ലെന്നും കെ.എസ്.ആര്.ടി.സിയെ ലാഭകരമാക്കുന്നതിനുള്ള മുതല്‍മുടക്കായിരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
മൂന്നുവര്‍ഷം കൊണ്ട് കെ.എസ്.ആര്.ടി.സിയെ രക്ഷപ്പെടുത്തി ലാഭത്തിലെത്തിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്നുവര്‍ഷം കൊണ്ട് വരവു-ചെലവുകള്‍ സന്തുലിതമാക്കും. കെ.എസ്.ആര്.ടി.സിയുടെ സമഗ്രമായ അഴിച്ചുപണിക്കു സര്‍ക്കാര്‍ അടിസ്ഥാനമാക്കുന്നത് പ്രൊഫ. സുശീല്‍ ഖന്ന കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടാണ്. അന്തിമ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സര്‍ക്കാരിനു ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."