വന്യമൃഗ ശല്യം: സമരം വിജയിച്ചതില്‍ പരിഭ്രാന്തിയെന്ന് കര്‍ഷകസംഘം
ശ്രീകണ്ഠപുരം: അനിശ്ചിതകാല സമരത്തിനു ജനകീയ പങ്കാളിത്തം ലഭിച്ചതില്‍ വിറളി പൂണ്ടാണ് കാട്ടുപന്നിയുടെ ആക്രമണത്തിനിരയായ ഇരുപ്പുമല റോസമ്മയയ്ക്കു ചികില്‍സാ സഹായം ലഭിച്ചില്ലെന്ന കെ.സി ജോസഫ് എം.എല്‍.എയുടെ പ്രസ്താവനയെന്നു കര്‍ഷകസംഘം നേതാക്കള്‍.
മലയോരത്തെ രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ പാടാംകവല ഫോറസ്റ്റ് ഓഫിസിന്റെ മുന്‍പിലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.
തങ്ങള്‍ നടത്തിയ സമരത്തില്‍ റോസമ്മയെ സഹായിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പി.കെ ശ്രീമതി എം.പി ഉപരോധസമരത്തില്‍ പങ്കെടുത്ത് റോസമ്മയുടെ കുടുംബത്തിന് സഹായം നല്‍കാമെന്ന് പറയുകയാണുണ്ടായത്. പയ്യാവൂര്‍ പഞ്ചായത്തിലെ കര്‍ണാടക വനാതിര്‍ത്തിയില്‍ സോളാര്‍ വേലി സ്ഥാപിക്കാമെന്നു മന്ത്രിയുടെ ഉറപ്പ് കിട്ടിയെന്ന് എം.പി പറഞ്ഞതു പ്രകാരമാണ് സമരം അവസാനിപ്പിച്ചത്.
നാല്പതുവര്ഷം എം.എല്‍.എയും അഞ്ചുവര്‍ഷം മന്ത്രിയാമായിട്ടും കെ.സി ജോസഫ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഗണിച്ചില്ലെന്നും ടി.കെ ജോഷി, മലപ്പട്ടം പ്രഭാകരന്, കെ.പി കുമാരന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."