HOME
DETAILS
MAL
രാമന്തളിയിലെ ജനങ്ങളുടെ ആശങ്കയകറ്റണം: പാച്ചേനി
backup
January 22 2019 | 07:01 AM
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പഞ്ചായത്തും അടിയന്തിരമായ ഇടപെട്ട് രാമന്തളിയിലെ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ നടപടി സ്വീകരിക്കണമെന്നു ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. അശാസ്ത്രീയമായ മാലിന്യപ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ഒരു ജനതയെ കബളിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ദത്തന് കമ്മിറ്റി രൂപീകരിക്കുകയും പ്ലാന്റിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി നല്‍കിയതുമാണു പുതിയ പ്രശ്നങ്ങള്‍ക്കു കാരണമായത്. മാലിന്യ പ്ലാന്റിന് നല്കിയ അനുമതി റദ്ദാക്കാന്‍ സര്‍ക്കാരും പഞ്ചായത്തും അടിയന്തിരമായി ഇടപെട്ട് ജനങ്ങളുടെ ജീവിതത്തിനും ആവാസ വ്യവസ്ഥക്കും ആശ്വാസം നല്‍കണമെന്നും പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."