റോഡ് ഗ്ലൈഡിന്റെ ഇന്ത്യയിലെ ആദ്യ തേരാളി അഴീക്കോട്ട്; വില 60 ലക്ഷം
കണ്ണൂര്‍: അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്സണിന്റെ അരക്കോടി രൂപയുടെ റോഡ് ഗ്ലൈഡ് ബൈക്ക് സ്വന്തമാക്കി കണ്ണൂരുകാരന്. സഊദിയില്‍ നിര്‍മാണജോലികള്‍ ഏറ്റെടുത്തുനടത്തുന്ന വന്‍കിട ഗ്രൂപ്പിന്റെ തലവനായ അഴീക്കോട്ടെ എന്‍.കെ സൂരജാണ് പുതുതായി ഇന്ത്യന്‍ വിപണിയിലിറക്കിയ ആദ്യ ബൈക്ക് സ്വന്തമാക്കിയത്. റോഡിലിറക്കാന്‍ 60 ലക്ഷത്തോളം രൂപ ചെലവുവരും.
ദൂരയാത്രകള് ആഡംബര കാര്‍ യാത്രപോലെ സുഗമമാണെന്നതാണ് പ്രത്യേകത. പാശ്ചാത്യ രാജ്യങ്ങളില്‍ ബൈക്ക് പ്രേമികളുടെ ഹരമായ ഈ വാഹനത്തിന്റെ ഏറ്റവും പുതിയ മോഡലിനെയാണ് സ്വന്തമാക്കിയത്. കോഴിക്കോട്ടെ ഷോറൂം മുഖേനയാണ് സൂരജ് ബൈക്ക് വാങ്ങിയത്. അമേരിക്കയില്‍ നിന്നെത്തിയ ബൈക്കിനെ രാജകീയമായാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സൂരജിന്റെ അഴീക്കോട്ടെ വീട്ടിലെത്തിച്ച് കമ്പനി കൈമാറിയത്. ഹോളിവുഡ് സിനിമകളില്‍ കാണുന്ന പൊലിസ് ബൈക്കുകളുടെ അതേരൂപമാണു റോഡ് ഗ്ലൈഡിനുള്ളത്. ദൂരയാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമായ തരത്തിലാണ് സീറ്റ് ക്രമീകരണം.
ആഡംബര സീറ്റും മൊബൈല്‍, ലാപ്ടോപ്പ് ചാര്‍ജറുകളും പിന്‍യാത്രക്കാരനുമായി യാത്രാ വേളയില്‍ സംസാരിക്കാനായി ഇന്റര്‍കോം സൗകര്യം എന്നിവയുമുണ്ട്. എ.ബി.എസ് ബ്രേക്കിങ് സംവിധാനവുമാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."