'പാട്ടു പാടിയാല്‍ ജയില്‍'
ബംഗളൂരു: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ പൗരത്വ നിയമത്തിനും പൗരത്വ പട്ടികയ്ക്കുമെതിരേ കവിത ചൊല്ലിയ കവിയും ഷെയര്‍ ചെയ്ത പത്രപ്രവര്‍ത്തകനും അറസ്റ്റില്‍. കഴിഞ്ഞ മാസം സര്‍ക്കാര്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വിവാദ പൗരത്വ നിയമ ഭേദഗതിക്കെതിരെ കവിത ചൊല്ലിയ സിറാജ് ബിസറള്ളി എന്ന കവിക്കും ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച രാജഭാക്‌സി എന്ന പത്രപ്രവര്‍ത്തകനുമെതിരെയാണ് 505ാം വകുപ്പ് ചുമത്തി കേസെടുത്തത്. ജനങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന യുവമോര്‍ച്ച കൊപ്പല്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുടെ പരാതിയിലാണ് ഗംഗാവതി റൂറല്‍ പൊലിസ് ഇരുവര്‍ക്കുമെതിരേ കേസെടുത്തത്.
എന്നാല്‍ കഴിഞ്ഞ 24ന് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇരുവരും കഴിഞ്ഞ ദിവസമാണ് ജില്ലാ കോടതിയില്‍ കീഴടങ്ങിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടുള്ള ഇവരുടെ ഹരജി കോടതി തള്ളിയതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യംചെയ്യലിനായി പൊലിസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
ബുധനാഴ്ച ഉച്ച വരെയായിരുന്നു ഇവരുടെ റിമാന്‍ഡ് കാലാവധി. കൂടുതല്‍ തെളിവുകള്‍ കണ്ടുപിടിക്കാന്‍ കഴിയാത്തപക്ഷം റിമാന്‍ഡ് കാലാവധി നീട്ടിചോദിക്കില്ലെന്ന് പൊലിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."