മുറ്റിച്ചൂര്‍ മേഖലയില്‍ വെള്ളീച്ചയുടെ ആക്രമണം കേരകര്‍ഷകര്‍ ആശങ്കയില്‍
അന്തിക്കാട്: മുറ്റിച്ചൂര്‍ മേഖലയിലെ തെങ്ങുകളില്‍ വെള്ളീച്ചയുടെ ആക്രമണം രൂക്ഷമായതോടെ കേരകര്‍ഷകര്‍ ആശങ്കയിലായി. കനോലി പുഴയോരത്തെ തെങ്ങുകളിലാണ് ഇവയുടെ ആക്രമണം വ്യാപകമായിട്ടുള്ളത്. തെങ്ങോലയുടെ അടിയില്‍ കൂട്ടമായി എത്തുന്ന വെള്ളീച്ചകള്‍ ഓലയുടെ നീരു കുടിക്കുകയാണ് ചെയ്യുന്നത്.
ഇവ കൂട്ടത്തോടെ എത്തിയാല്‍ ഓലയുടെ അടിയില്‍ വെളുത്ത നിറത്തില്‍ വട്ടത്തിലുള്ള വരകള്‍ കാണാം. വെള്ളീച്ച പുറപ്പെടുവിക്കുന്ന തേന്‍ വീഴുന്ന തെങ്ങോലകളിലും താഴെയുള്ള വിളകളിലും കറുത്ത പൂപ്പലും പ്രത്യക്ഷപ്പെടും.
പ്രകൃതിയില്‍ സമൃദ്ധിയായി കാണുന്ന മിത്രകീടങ്ങള്‍ വെള്ളീച്ചകളെ ഫലപ്രദമായി നശിപ്പിക്കുന്നുണ്ട്. തെങ്ങോലയില്‍ കാണുന്ന കറുത്ത പൂപ്പലും വെളുത്ത പൊടിയും ക്രമേണ പൊടിഞ്ഞു പോകുമെന്നും കീടബാധ രൂക്ഷമാണെങ്കില്‍ വേപ്പെണ്ണ എമല്‍ഷന്‍ തളിച്ചു കൊടുക്കാമെന്നും കറുത്ത പൂപ്പലിനെതിരെ കഞ്ഞി വെള്ളം തളിക്കാവുന്നതാണെന്നും കൃഷി വകുപ്പധികൃതര്‍ പറഞ്ഞു.
അതേ സമയം കൃഷി വകുപ്പധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാത്തതില്‍ കേരകര്‍ഷകരില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
മുറ്റിച്ചൂര്‍ കനോലി പുഴയോരത്തെ നൂറുകണക്കിന് തെങ്ങുകളില്‍ വെള്ളീച്ചയുടെ ആക്രമണം കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."