റോഡിനു ബജറ്റില്‍ തുക വകയിരുത്തി; ജനകീയ സമരം നിര്‍ത്തിവച്ചു
ബദിയടുക്ക: മലയോര മേഖലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മൂന്നാഴ്ചയായി നടന്നുവരുന്ന ജനകീയ സമരം വിജയിച്ചു. പൊട്ടിപൊളിഞ്ഞു ഗതാഗതം പൂര്‍ണമായും നിലച്ച റോഡുകളുടെ പുനര്‍നിര്‍മാണത്തിനു ബജറ്റില്‍ തുക വകയിരുത്തണമെന്നാവശ്യപ്പെട്ടാണു ജനകീയ സമിതി സമരം നടത്തിയത്.
മലയോരത്തെ രണ്ടു റോഡുകള്‍ക്കു ബജറ്റില്‍ ഫണ്ടു വകയിരുത്തിയതോടെ ജനകീയ സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. ബദിയടുക്ക ഏത്തടുക്ക സൂലപ്പദവ്, നെക്രംപാറ പുണ്ടൂര്‍ നാരംപാടി ഏത്തടുക്ക എന്നീ റോഡുകള്ക്കാണു ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ ഫണ്ട് അനുവദിച്ചത്.
ബദിയടുക്ക സൂലപ്പദവ് റോഡിന് 25 കോടി രൂപയും നെക്രംപാറ നാരംപാടി റോഡിനു 15 കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
മുള്ളേരിയ ആര്‍ളപദവ്, ചെര്‍ളടുക്ക റോഡ് എന്നീ റോഡുകളുടെ പുനര്‍നിര്‍മാണത്തിനു വേണ്ടി സമരം തുടരും.
മലയോര വികസന സമിതി എന്ന പേരില്‍ ജനകീയ സമര സമിതി വിപുലീകരിക്കാനും ഇന്ന് ബദിയടുക്കയില്‍ ആഹ്ലാദ പ്രകടനം നടത്താനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."