ഇരയെ സംരക്ഷിക്കാന്‍ സഭയും സര്‍ക്കാരും മുന്നോട്ട് വരണം: ആര്‍.എസ്.പി ലെനിനിസ്റ്റ്
മാനന്തവാടി: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ സഭയും സര്‍ക്കാരും മുന്നോട്ട് വരണമെന്ന് ആര്‍.എസ്.പി ലെനിനിസ്റ്റ് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ ആവശ്യപ്പെട്ടു. ആര്‍.എസ്.പി ലെനിനിസ്റ്റ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മനോജ് വാലുമണ്ണില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് ജോലി നല്‍കി ജീവിതം സംരക്ഷിക്കുവാന്‍ സഭയും സര്‍ക്കാരും തയാറാവുക, ജനിച്ച കുട്ടിയുടെയും അമ്മയുടെയും പേരില്‍ ഒരു കോടി രൂപ ബാങ്കില്‍ നിക്ഷേപിക്കുക, കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുക, കുറ്റവാളിയെ സംരക്ഷിക്കാന്‍ ശ്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രതിഷേധ കൂട്ടായ്മയില്‍ ഉന്നയിച്ചു. ശാശ്വതമായ പരിഹാര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരം നടത്തുമെന്നും അതിന്റെ ഭാഗമായി തലശേരി അതിരൂപതയുടെ ആസ്ഥാനത്തേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കാനും ആര്‍.എസ്.പി ലെനിനിസ്റ്റ് തയാറാവുമെന്നും അവര്‍ അറിയിച്ചു. എം സതീഷ് കുമാര്‍, ഗിരീഷ്‌കുമാര്‍ മലപ്പുറം, ഇബ്രാഹിം, കാഞ്ഞായി മമ്മൂട്ടി, സി.കെ ജിജു, ജെയിംസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."