HOME
DETAILS

നീറ്റ് ഉര്‍ദുവിലും: മെഡിക്കല്‍ കൗണ്‍സിലിനും സി.ബി.എസ്.ഇക്കും നോട്ടിസ്

  
backup
March 03, 2017 | 9:35 PM

%e0%b4%a8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%89%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ കോളജുകളിലേക്കുള്ള ബിരുദ,ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള ഏകീകൃത പൊതുപ്രവേശനപ്പരീക്ഷയായ നീറ്റ് ഉറുദുഭാഷയില്‍ കൂടി എഴുതാനുള്ള അവസരം വേണമെന്നാവശ്യപ്പെട്ട ഹരജിയില്‍ സുപ്രിം കോടതി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഡല്‍ഹി കൗണ്‍സില്‍ ഓഫ് ഇന്ത്യ, സി.ബി.എസ്.ഇ എന്നിവയ്ക്ക് നോട്ടിസ് അയച്ചു. എസ്.ഐ.ഒ നല്‍കിയ ഹരജിയില്‍ ജസ്റ്റിസുമാരായ കൂര്യന്‍ ജോസഫ്, ആര്‍.ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
നിലവില്‍ എട്ടുഭാഷയിലാണ് നീറ്റ് പരീക്ഷ എഴുതാവുന്നത്. ഇതില്‍ നിന്ന് ഉറുദുവിനെ ഒഴിവാക്കിയത് ഭരണഘടനയുടെ14, 21 വകുപ്പുകളുടെ ലംഘനമാണെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ രവീന്ദ്ര എ.എസ് ഗാരിയ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ആറാമത്തെ ഭാഷയാണ് ഉറുദു.
ഇത് ഒഴിവാക്കിയാണ് ഏഴാമത്തെ വലിയ ഭാഷയായ ഗുജറാത്തിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 12മത്തെ ഭാഷയായ അസമീസും നീറ്റ് എഴുതാവുന്ന ഭാഷയുടെ പട്ടികയിലുണ്ട്. ഇതു ഉര്‍ദു ഭാഷയോടുള്ള നഗ്നമായ വിവേചനമാണ്. ഉറുദു ഉള്‍പ്പെടുത്തണമെന്ന് തെലങ്കാനയും മഹാരാഷ്ട്രയും ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു. വാദം കേട്ട കോടതി ബന്ധപ്പെട്ടവരുടെ അഭിപ്രായമാരാഞ്ഞ് അവര്‍ക്കു നോട്ടിസയക്കുകയായിരുന്നു. മെയ് ഏഴിന് നടക്കുന്ന നീറ്റ് പരീക്ഷയിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട തിയതി ഈ മാസം ഒന്നിന് അവസാനിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  3 days ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  3 days ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  3 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  3 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  3 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  3 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  3 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  3 days ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  3 days ago