HOME
DETAILS
MAL
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തട്ടാന്‍ ബി.ജെ.പി ശ്രമം: അഖിലേഷ്
backup
March 03 2017 | 21:03 PM
ഗാസിപൂര്‍: കാന്‍പൂര്‍ ട്രെയിന്‍ അപകടത്തില്‍ പാക് ബന്ധം ആരോപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്ത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തട്ടാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് അഖിലേഷ് ആരോപിച്ചു. ഗാസിപൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയില്‍വേ മന്ത്രിക്ക് കാന്‍പൂര്‍ റെയില്ട്രാക്കുകളുടെ സുരക്ഷ ശ്രദ്ധിക്കാനായില്ല. എന്നിട്ട് ഐ.എസ്.ഐയാണ് ട്രെയിന്‍ തകര്‍ത്തതെന്ന് അദ്ദേഹം പ്രധാനമന്ത്രിക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുകയാണ്. സംഭവം നടന്നത് യു.പിയിലാണ്. അങ്ങനെയൊരു ഗൂഢാലോചന സംഭവത്തിനു പിന്നില്‍ നടന്നിട്ടുണ്ടെങ്കില്‍ ചെറിയ വിവരമെങ്കിലും തനിക്കു ലഭിക്കേണ്ടതാണ്. എന്നാല്‍ അതുണ്ടായില്ല-അഖിലേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."