HOME
DETAILS

പൊതുഇടങ്ങള്‍ കൈയടക്കി വീണ്ടും പരസ്യ ബോര്‍ഡുകളും രാഷ്ട്രീയ പ്രചാരണ സാമഗ്രികളും ,ഗതികെട്ട് സര്‍ക്കാര്‍ വീണ്ടും കര്‍ശന നടപടിക്ക്

  
backup
January 22 2019 | 19:01 PM

ghatihikett5554115

 



#യു.എച്ച് സിദ്ദീഖ്
ആലപ്പുഴ: അപകടം വിളിച്ചുവരുത്തി നിരത്തുകളിലും പൊതുഇടങ്ങളിലും പരസ്യ ബോര്‍ഡുകളും ഹോര്‍ഡിങുകളും ബാനറുകളും കൊടികളും വീണ്ടും നിറഞ്ഞു. ഹൈക്കോടതി ഇടപെടല്‍ ഭയന്ന് സര്‍ക്കാര്‍ വീണ്ടും കര്‍ശന നടപടിക്ക് ഒരുങ്ങുന്നു. കോടതി ഉത്തരവ് ലംഘിച്ച് പൊതുഇടങ്ങളില്‍ പരസ്യ ബോര്‍ഡുകളും ഹോര്‍ഡിങുകളും ബാനറുകളും കൊടികളും സ്ഥാപിക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് വീണ്ടും നിര്‍ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെയുള്ള പഞ്ചായത്തുകളില്‍ നിന്നും ഇതുവരെ 1,29,972 അനധികൃത ബോര്‍ഡുകളാണ് നീക്കം ചെയ്തത്. പിഴയായി ഈടാക്കിയതാവട്ടെ 23,302 രൂപയും. പിഴതുകയിലേറെ പഞ്ചായത്തുകള്‍ക്ക് ഇവ നീക്കംചെയ്യാനായി ചെലവഴിക്കേണ്ടിവന്നു. നഗരസഭകളില്‍ നിന്നും 1,15,670 എണ്ണമാണ് നീക്കിയത്. പിഴയായി ലഭിച്ചതാവട്ടെ 7,36,705 രൂപയും. സ്ഥാപനങ്ങളിലും വ്യക്തികളിലും നിന്നാണ് ഈ പിഴ ഈടാക്കിയത്.
ഹൈക്കോടതിയുടെ കര്‍ശന ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാനത്തൊട്ടാകെ വിവിധ ഏജന്‍സികളും രാഷ്ട്രീയ പാര്‍ട്ടികളും അനധികൃതമായി സ്ഥാപിച്ച പരസ്യ ബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിങുകളും കൊടികളും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നേരത്തെ നീക്കം ചെയ്തത്. പിഴയായി ഈടാക്കിയതാവട്ടെ നാമമാത്രമായ തുകയുമാണ്.
ഉത്തരവ് നടപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ സാമഗ്രികളില്‍ കൈവച്ചതോടെ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ പുലിവാല്‍ പിടിച്ചു. കനത്ത ഭീഷണിയാണ് ഭരണ -പ്രതിപക്ഷ കക്ഷികളില്‍നിന്ന് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. ഭീഷണിയെ തുടര്‍ന്ന് നിയമലംഘനത്തിനെതിരേ ഉദ്യോഗസ്ഥര്‍ കണ്ണടച്ചതോടെയാണ് വീണ്ടും പരസ്യ ബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിങുകളും കൊടികളും നിരന്നു തുടങ്ങിയത്.
കോടതി ഇടപെടല്‍ ഉണ്ടാവുമെന്നതിനാല്‍ ഇവയെല്ലാം ഉടന്‍തന്നെ നീക്കം ചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ വീണ്ടും കര്‍ശന നിര്‍ദേശം നല്‍കി.
അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിങുകളും കൊടികളും ഏഴു ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാനാണ് നിര്‍ദേശം. ഇതിന് മേല്‍നോട്ടം വഹിക്കുന്ന പഞ്ചായത്ത്, നഗരകാര്യ ഡയരക്ടറേറ്റുകളിലെ നോഡല്‍ ഓഫിസര്‍മാര്‍ പുരോഗതി നിത്യേന വിലയിരുത്തി 10 ദിവസത്തിനുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറണം. വീഴ്ച വരുത്തുന്ന സെക്രട്ടറിമാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  an hour ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago