ഉത്തരകൊറിയയുടെ രഹസ്യ മിസൈല്‍ കേന്ദ്രം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി നടക്കാനിരിക്കെ ഉത്തരകൊറിയയിലെ 20 രഹസ്യ മിസൈല്‍ കേന്ദ്രങ്ങളില്‍ ഒന്ന് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്.
സിനോ-റി എന്ന് വിളിക്കപ്പെടുന്ന ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രമാണ് കണ്ടെത്തിയതെന്ന് വാഷിങ്ടണ്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗവേഷക സംഘമായ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റഡീസ് (സി.എസ്.ഐ.എസ്) പറഞ്ഞു.
ഉത്തര-ദക്ഷിണ കൊറിയകള്‍ക്കിടിയിലെ സൈനിക രഹിത പ്രദേശത്തുനിന്ന് 132 കി.മീ അകലെയാണ് സിനോ-റിസ്ഥിതി ചെയ്യുന്നത്.
ഉത്തരകൊറിയയുടെ ആദ്യത്തെ സ്‌കഡ് മിസൈല്‍, മധ്യദൂര മിസൈലായ നഡോങ് എന്നിവ പരീക്ഷിച്ചത് സിനോ-റിയില്‍ വച്ചാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉ.കൊറിയക്ക് 20 രഹസ്യ കേന്ദ്രങ്ങളുണ്ടെന്ന് സി.എസ്.ഐ.എസ് നവംബറില്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇവ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ മുഴുവനായും കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല.
ട്രംപിന്റെയും കിം ജോങ് ഉന്നന്റെയും രണ്ടാം കൂടിക്കാഴ്ച അടുത്ത മാസം നടത്താനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചത്. ഉച്ചകോടി നടക്കുന്ന സ്ഥലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിയറ്റ്‌നാം തലസ്ഥാനമായ ഹനായയിലോ ദനാങ് നഗരത്തിലോ നടക്കുമെന്നാണ് വിലയിരുത്തല്‍.
ഉ.കൊറിയയുമായുള്ള ബന്ധം മികച്ച രീതിയില്‍ തുടരുകയാണെന്നും ആണവ നിരായുധീകരണത്തില്‍ വന്‍ പുരോഗതിയുണ്ടായെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സിംഗപ്പൂരില്‍ നടന്ന ആദ്യ ഉച്ചകോടിക്കിടെ ആണവ നിരായുധീകരണം നടത്തുമെന്ന് കിം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഉ.കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."