HOME
DETAILS
MAL
ബജറ്റില്‍ മത്സ്യ മേഖലയെ അവഗണിച്ചെന്ന്
backup
March 03 2017 | 21:03 PM
അമ്പലപ്പുഴ: ഇടതുസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ മത്സ്യത്തൊഴിലാളി മേഖലയെ പൂര്‍ണ്ണമായും അവഗണിച്ചതില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എ.കെ ബേബി, സെക്രട്ടറി കെ.എഫ് തോബിയാസ് പ്രതിഷേധിച്ചു.
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മത്സ്യദൗര്‍ലഭ്യം മൂലം നരകയാതന അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് തോമസ്് ഐസക്കിന്റെ ബജറ്റ് ഇരുട്ടടിയായി. മത്സ്യത്തൊഴിലാളി ക്ഷേമപദ്ധതികള്‍, അടിസ്ഥാനസൗകര്യങ്ങള്‍, മത്സ്യബന്ധനമേഖല, വിദ്യാഭ്യാസമേഖല, ഭൂരഹിതമത്സ്യത്തൊഴിലാളികള് എന്നിവര്‍ക്കായി ഒന്നുംചെയ്യുവാന്‍ സര്‍ക്കാരിന് ആയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."