മോദി ഭരണഘടനാ സ്ഥാപനങ്ങളെ കോര്‍പറേറ്റുകള്‍ക്കു വേണ്ടി തകര്‍ക്കുന്നു: മന്ത്രി
വടകര: കോര്‍പറേറ്റുകള്‍ക്കു വേണ്ടി രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നയമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. രാജ്യത്തെ സമ്പത്തിന്റെ സിംഹഭാഗവും വിരലിലെണ്ണാവുന്ന സമ്പന്നരുടെ കൈയിലേക്ക് എത്തിക്കഴിഞ്ഞു. സാധാരണക്കാരനും കര്‍ഷകനും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണു വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പ് രാജ്യത്തെ സാധരണക്കാരനു സമാധാനപൂര്‍ണമായ ജീവിതം വേണോ അതോ ഫാസിസ്റ്റുകളുടെ ഭരണം വേണോ എന്ന തെരഞ്ഞെടുപ്പാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓര്‍ക്കാട്ടേരിയില്‍ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് വൈ.എം കുമാരന്റെ ഒന്നാം ചരമവാര്‍ഷികവും ജെ.ഡി.എസ് വടകര മണ്ഡലം സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജെ.ഡി.എസ് വടകര മണ്ഡലം പ്രസിഡന്റ് ടി.എന്‍.കെ ശശീന്ദ്രന്‍ അധ്യക്ഷനായി. സി.കെ നാണു എം.എല്‍.എ അനുസ്മരണ പ്രഭാഷണവും കെ. ലോഹ്യ മുഖ്യപ്രഭാഷണവും നടത്തി. എടയത്ത് ശ്രീധരന്‍, കൊയിലോത്ത് ബാബു, കെ.കെ ഫിറോസ്, സി.കെ സുധീര്‍, കെ.പി പ്രമോദ്, വി.പി മനോജ്, സജീവന്‍, പി.പി കുഞ്ഞാത്തു സംസാരിച്ചു. കെ. പ്രകാശന്‍ സ്വാഗതവും പുതുക്കുടി കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."