ഇടതു സര്‍ക്കാര്‍ യുവജന വിരുദ്ധതയുടെ അടയാളം: കെ.എം അഭിജിത്ത്
വടകര: കേരളം ഭരിക്കുന്ന ഇടതുപക്ഷം സ്വന്തക്കാരെയും ബന്ധുക്കളെയും വിവിധ സര്‍ക്കാര്‍ തസ്തികളിലേക്ക് നിയമിച്ച് യുവജന വിരുദ്ധതയുടെ അടയാളമായിമാറിയിരിക്കുകയാണെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്.
കെ.ടി ജലീല്‍ നിയമന തട്ടിപ്പിന് കൂട്ടുനിന്നു എന്ന് കണ്ടെത്തിയിട്ടും മന്ത്രിക്ക് സംരക്ഷണമൊരുക്കുന്ന പിണറായി സര്‍ക്കാരും ഇതിന് ഒത്താശ ചെയ്യുന്ന ഇടതുപക്ഷ യുവജന സംഘടനകളും യുവജന സമൂഹത്തിന് അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യൂത്ത് കോണ്‍ഗ്രസ്സ് കുറ്റ്യാടി നിയോജക മണ്ഡലം പഠന ക്യാംപിന്റെ സമാപനം ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ബവിത്ത് മലോല്‍ അധ്യക്ഷനായി. കെപി സിസി സെക്രട്ടറി അഡ്വ കെ പ്രവീണ്‍ കുമാര്‍, വി.എം ചന്ദ്രന്‍, പി.കെ രാഗേഷ്, പ്രമോദ് കക്കട്ടില്‍, നിജേഷ് അരവിന്ദ്, മരക്കാട്ടേരി ദാമോദരന്‍, ശ്രീജേഷ് ഊരത്ത്, വി.പി ദുല്‍ഖിഫില്‍, പി.പി ദിനേശന്‍, പി.കെ ഷെമീര്‍ സി.ആര്‍ സജിത്ത്, അരുണ്‍ മുയ്യോട്ട്, ഷംസീര്‍ കുറ്റ്യാടി, നൗഷാദ് തെക്കാള്‍, പ്രതീഷ് കോട്ടപ്പള്ളി, വി.പി പ്രവീണ്‍, ടി.ടി ബിജേഷ്, അനിരുദ്ധന്‍ എം.വി, റിനീഷ് ചോയി മഠം, ടി.കെ ശ്രീജേഷ്, വിജീഷ് കുറ്റ്യാടി, പി. എം മഹേഷ,് ബബിന്‍ ലാല്‍ സി.ടി.കെ, സുജീഷ് കുന്നുമ്മല്‍, സി.കെ മനോജ്, രാഹുല്‍ ചാലില്‍, വിവേക് മന്തരത്തൂര്‍, പി.പി സുധീഷ്, വി.എം സനൂപ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."