HOME
DETAILS
MAL
മലയാറ്റൂരില്‍ ഇന്ന് ഹര്‍ത്താല്‍
backup
March 04 2017 | 00:03 AM
മലയാറ്റൂര്‍: നീലീശ്വരം ഗ്രാമ പഞ്ചായത്തില്‍ ടാര്‍ മിക്സിങ്ങ് പ്ലാന്റിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതി ഇന്ന് മലയാറ്റൂരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്സ് (എസ്), യുവജനതാദള്‍ തുടങ്ങിയ രാഷ്ട്രീയ കക്ഷികളും വിവിധ സാമുദായിക സംഘടനകളും ഹര്ത്താലിന്പിന്തുണ അറിയിച്ചിട്ടുണ്ട്.
അതേസമയം ഇന്ന് പ്രദേശത്ത് സമര സമിതിയുടെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചു. ഇടതുപക്ഷ പഞ്ചായത്തഗങ്ങളും ഡി.വൈ.എഫ്.ഐയും ചേര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവച്ചു. പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെയാണ് സെക്രട്ടറി അനുമതി നല്‍കിയതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."