HOME
DETAILS
MAL
ഓപറേഷന് തണ്ടര്‍: രണ്ട് പൊലിസ് സ്റ്റേഷനുകളില്‍ ക്രമക്കേട്
backup
January 23 2019 | 03:01 AM
കോഴിക്കോട്: വിജിലന്‍സ് വിഭാഗം പൊലിസ് സ്റ്റേഷനുകളില്‍ നടത്തിയ ഓപറേഷന് തണ്ടറില്‍ ജില്ലയിലെ രണ്ടു പൊലിസ് സ്റ്റേഷനില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഓപറേഷന് തണ്ടറിന്റെ ഭാഗമായുള്ള വിജിലന്‍സ് റെയ്ഡിലാണു കോഴിക്കോട് പയ്യോളി പൊലിസ് സ്റ്റേഷനില്‍ 57,740 രൂപയും കോഴിക്കോട് ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ 3060 രൂപയും കാഷ് ബുക്കിലുള്ളതിനേക്കാള്‍ കുറവുള്ളതായി കണ്ടെത്തിയത്. കോഴിക്കോട് ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ 11.52 ഗ്രാം സ്വര്‍ണാഭരണങ്ങളും 4223 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും 11 പെറ്റിഷനുകളും അനാഥമായി കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി 53 സ്റ്റേഷനുകളിലാണു വിജിലന്‍സ് റെയ്ഡ് നടത്തിയത്. സ്റ്റേഷനുകളില്‍ നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."