ജീവിതം പഠിപ്പിക്കുന്നത് വിദ്യാലയങ്ങള്‍: ജസ്റ്റിസ് കെമാല്‍ പാഷ
ചവറ: ജീവിതം നമ്മെ പഠിപ്പിക്കുന്നത് വിദ്യാലയങ്ങളും അത് ചിട്ടപ്പെടുത്തുന്നത് അധ്യാപകരും രക്ഷിതാക്കളുമാണെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. തെക്കുംഭാഗം ഗുഹാനന്ദപുരം എച്ച്.എസ്.എസ് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമവും സാംസ്‌കാരിക സായാഹ്നവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ മൂല്യച്യൂതി നേരിടുന്ന കാലമാണിന്ന്. ഇത് അസ്വസ്ഥതകള്‍ക്കും ആശങ്കക്കും കാരണമാകുന്നുണ്ട്. മനുഷ്യന്റെ കരുണ കാണാന്‍ പ്രളയകാലം വേണ്ടിവന്നു. അന്നു രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയവരെ നിയന്ത്രിക്കാന്‍ രാഷ്ട്രീയ-മത സംഘടനകള്‍ ഉണ്ടായിരുന്നില്ല. പകരം അവരുടെ കണ്ണുകളില്‍ കാരുണ്യവും സാഹോദര്യവുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി അനില്‍കുമാര്‍ അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ പുഷ്പാംഗദന്‍,പ്രിന്‍സിപ്പല്‍ പി. അജി,ഹെഡ്മിസ്ട്രസ് ജെ. മിനി,പൂര്‍വവിദ്യാര്‍ഥി സംഘടനാ സെക്രട്ടറി ബാജി സേനാധിപന്‍, പി.ടി.എ പ്രസിഡന്റ് ഒ. ബിജു എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പ്രതിഭാ സംഗമവും സംവാദവും നടന്നു.
സംവാദത്തില്‍ ബി. സതീരത്‌നം, കെ. രാമചന്ദ്രന്‍, ജെ. കൃഷ്ണകുമര്‍,എ. സാലസ്, ഡോ. ഷാജി സേനാധിപന്‍, കെ. മധും,റിനോള്‍ഡ് ബേബി,സുരേഷ് പിള്ള,കെ.ബി ആനന്ദക്കുട്ടന്‍, കുമാരി കൃഷ്ണ മധു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."