മുസ്‌ലിംകളെ പാകിസ്താനിലേക്കയക്കാത്തതിന്റെ വിലയാണ് ഇന്ത്യ നല്‍കിക്കൊണ്ടിരിക്കുന്നത്: വീണ്ടും വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
പാട്‌ന: മുസ്‌ലിംകള്‍ക്കെതിരേ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. 1947 ല്‍ത്തന്നെ മുസ്‌ലിംകളെ പാകിസ്താനിലേക്ക് പറഞ്ഞയക്കേണ്ടതായിരുന്നുവെന്നും അങ്ങനെ ചെയ്യാത്തതിന്റെ വിലയാണ് രാജ്യം നല്‍കിക്കൊണ്ടിരിക്കുന്നതെന്നും ഗിരിരാജ് സിങ് പറഞ്ഞു.
'നമ്മള്‍ നമ്മളെത്തന്നെ രാജ്യത്തിന് സമര്‍പ്പിക്കേണ്ട സമയമാണിത്. 1947 ല്‍ ജിന്ന ഇസ്‌ലാമിക് രാഷ്ട്രത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തി. നമ്മുടെ പൂര്‍വികര്‍ക്കു സംഭവിച്ച വലിയ വീഴ്ചയ്ക്കുള്ള വിലയാണ് നമ്മളിപ്പോള്‍ നല്‍കുന്നത്. ആ സമയത്ത് തന്നെ മുസ്‌ലിം സഹോദരന്മാരെ അങ്ങോട്ട് അയക്കുകയും ഹിന്ദുക്കളെ ഇങ്ങോട്ട് കൊണ്ടുവരുകയും ചെയ്തിരുന്നെങ്കില്‍ ഇന്നീ അവസ്ഥ ഉണ്ടാവുമായിരുന്നില്ല'- ഗിരിരാജ് സിങ് പറഞ്ഞു.
ഭാരതീയര്‍ക്ക് ഇവിടെ അഭയം കിട്ടിയില്ലെങ്കില്‍ അവരെവിടെ പോകുമെന്നും സിങ് ചോദിച്ചു. നേരത്തെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെ അവഹേളിച്ച് ഗിരിരാജ് സിങ് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."