കരിമണല്‍ മറിച്ചുവില്‍പന; സി.ബി.ഐ അന്വേഷണം നടത്തണമെന്ന്
കരുനാഗപ്പള്ളി: അറബിക്കടലിന്റെ തീരപ്രദേശങ്ങളില്‍ ഖനനം നടത്തിയ കരിമണല്‍ സ്വകാര്യ കമ്പനികള്‍ക്ക് മറിച്ചു വിറ്റതിനെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഭീമ ഹര്‍ജി നല്‍കും.
പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ആര്‍.ഇയുടെയും കെ.എം.എല്ലിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോട് കൂടി ഖനമേഖലയിലെ കരാര്‍കാരും ട്രാന്‍സ്‌പോര്‍ട്രേഷന്‍ എടുത്ത കരാറുകാരും മോട്ടോര്‍ വെഹിക്കിള്‍, പൊലിസ്, ചെക്ക് പോസ്റ്റുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള ക്രിമിനല്‍ സംഘമാണ് കരിമണല്‍ കച്ചവടത്തിന് പിന്നില്‍ നില്‍ക്കുന്നത്.
തൂത്തുക്കുടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് ഇന്ത്യയില്‍ ഒരിടത്തു നിന്നും മണ്ണ് ഖനം ചെയ്യുന്നതിന് അനുമതി ഇല്ലെങ്കിലും അവിടെ കമ്പനിയുടെ പ്രവര്‍ത്തനത്തിന് വേണ്ട ലക്ഷക്കണക്കിന് ടണ്‍ കരിമണല്‍ ആലപ്പുഴ, കൊല്ലം തീര പ്രദേശങ്ങളില്‍ നിന്നും മാഫിയ സംഘങ്ങള്‍ എത്തിച്ചു നല്‍കിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ തീരത്തു നിന്നുള്ള കരിമണല്‍ കടത്ത് രാജ്യ സുരക്ഷക്ക് ആപത്താണെന്നു മുന്‍പ് തന്നെ കേന്ദ്ര സംസ്ഥാന സുരക്ഷ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യോഗത്തില്‍ ജനകീയ സംരക്ഷണ സമിതി പ്രസിഡന്റ് ബോബന്‍. ജി. നാഥ് അധ്യക്ഷനായി.
ശിവപ്രസാദ്, രാജേഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."