ചൈനയില്‍ ഇന്നലെ മാത്രം മരിച്ചത് 118 പേര്‍; മൊത്തം 2,236
ബെയ്ജിങ്: കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 2,236 ആയി. ഇന്നലെ മാത്രം 118 പേരാണ് മരണത്തിനു കീഴടങ്ങിയത്. കൂടാതെ 1,109 പുതിയ രോഗബാധിതരെ കണ്ടെത്തുകയും ചെയ്തു. ഇതോടെ രാജ്യത്ത് മൊത്തം വൈറസ് ബാധിതരുടെ എണ്ണം 75,685 ആയി. ചൈനയില്‍ കൊറോണ വൈറസ് വ്യാപനം കുറയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അധികൃതരെ ഞെട്ടിച്ച് വീണ്ടും രോഗബാധിതരുടെ എണ്ണം 1000ത്തിനു മുകളില്‍ കടന്നത്. വ്യാഴാഴ്ച രോഗബാധിതരുടെ എണ്ണം 349 ആയിരുന്നു. അതിനു മുന്‍പ് 1,749ഉും 2,000ത്തിനുമൊക്കെ മുകളിലായിരുന്നു പ്രതിദിനം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതിനിടെ വൈറസ് പൊട്ടിപ്പുറപ്പെട്ട ഹൂബേ പ്രവിശ്യയില്‍ രോഗം ജയിലുകളിലേക്കും പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രദേശത്ത് അവസാനമായി സ്ഥിരീകരിച്ച 631 കേസുകളില്‍ 220 എണ്ണവും ജയിലുകളില്‍ നിന്നുള്ളതാണ്.
അതേസമയം ഇസ്രായേലിലും ലബനാനിലും ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.രോഗബാധയെ തുടര്‍ന്ന് ഇതുവരെ നാലു പേര്‍ മരണത്തിനു കീഴടങ്ങിയ ഇറാനില്‍ നിന്നും മടങ്ങിയെത്തിയ സ്ത്രീയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ലബനാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേരില്‍ രോഗബാധ സംശയിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു.
ജപ്പാനില്‍ കൊറോണ ബാധയെ തുടര്‍ന്ന് പിടിച്ചിട്ട കപ്പലിലെ യാത്രക്കാരിയായ സ്വദേശിക്കാണ് ഇസ്രായേലില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരോടൊപ്പമെത്തിയ മറ്റു യാത്രക്കാരില്‍ രോഗം കണ്ടെത്താനായിട്ടില്ലെന്നും ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധിതരെ ചികിത്സിച്ച മറ്റൊരു ഡോക്ടറും മരണത്തിനു കീഴടങ്ങി. 29കാരന്‍ പെങ് യിന്‍ഹുവയാണ് വൈറസ് ബാധിച്ച് മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ അവസാനത്തെയാള്‍. രോഗസംബന്ധമായ ആദ്യ മുന്നറിയിപ്പ് നല്‍കിയ ഡോ. ലീ വെന്‍ലിയാങ് ദിവസങ്ങള്‍ക്കു മുന്‍പ് മരണത്തിനു കീഴടങ്ങിയതാണ് ആദ്യത്തേത്.
കൂടാതെ, ജപ്പാന്‍ കപ്പലില്‍ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായി. ഒരു ഇന്ത്യക്കാരനു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."