HOME
DETAILS
MAL
ഉര്‍ദു ഭാരത സംസ്കാരത്തിന്റെ കാവല്ക്കാരന്: ഇ.ടി
backup
January 23 2019 | 06:01 AM
മലപ്പുറം: ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതില്‍ ഉര്‍ദു ഭാഷ വഹിച്ച പങ്ക് അവര്‍ണനീയമാണെന്നും ഉറുദു ഭാരത സംസ്കാരത്തിന്റെ കാവല്‍ക്കാരനാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു.
മലപ്പുറം ജില്ലാ ഉര്‍ദു അധ്യാപക സംഗമത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. സഫിയ അധ്യക്ഷയായി. എന്‍. മൊയ്തീന്‍കുട്ടി മോഡറേറ്ററായിരുന്നു. 'ഇന്ത്യന്‍ സംസ്കാരത്തില്‍ ഉര്‍ദുവിന്റെ സ്വാധീനം' എന്ന വിഷയത്തില്‍ ഡോ. സയ്യിദ് ഹയാത്ത് പാഷയും 'ഭാഷ; ബഹുസ്വരത, നവോത്ഥാനം' എന്ന വിഷയത്തില്‍ ഡോ. കെ.പി. ഷംസുദ്ദീന് തിരൂര്‍ക്കാടും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ടി. അബ്ദുല്‍ റഷീദ്, കെ. അജ്മല്‍ തൗഫീഖ് സംസാരിച്ചു. ഡോ. ഗഫൂര്‍ മാസ്റ്റര്‍ അനുസ്മരണം പി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."