ചവറയില്‍ വ്യത്യസ്ഥ വാഹനാപകടങ്ങളില്‍ രണ്ടു മരണം,രണ്ടു പേര്‍ക്ക് പരുക്ക്
ചവറ: ചവറയില്‍ ഇന്നലെ വ്യത്യസ്ഥ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദേശീയപാതയില്‍ നീണ്ടകര പരിമണത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കുരീപ്പുഴ തൃക്കടവൂര്‍ സണ്‍ഡേ കാട്ട് കോളനിയില്‍ കൊച്ചുപൂവങ്ങള്‍ വീട്ടില്‍ ജോയിയുടെ മകന്‍ റോബിനാ( 22 )ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സണ്‍ഡേ കാട്ട് കോളനിയില്‍ ഷിബു( 21 ), മതിലില്‍ സ്വദേശി നോയല്‍ ( 22 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടോടെ പരിമണം പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. ബൈക്ക് യാത്രികരായ മൂവരും പെയിന്റിംഗ് ജോലിക്കായി ചവറ ഐ.ആര്‍.ഇയിലേക്ക് വരുന്നതിനിടയില്‍ എതിരെ വരികയായിരുന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. ചവറ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
തേവലക്കര ചേനങ്കര ജംഗ്ഷനില്‍ ഉച്ചയ്ക്ക് 2.10ന് സ്വകാര്യ ബസില്‍ നിന്നിറങ്ങിയ ആള്‍ വീണ് അതേ ബസിന്റെ പിന്‍ചക്രം കയറി മരിച്ചു. കോവൂര്‍ അരിനല്ലൂര്‍ കാവിന്റെമേല്‍ തെക്കതില്‍ സോമരാജന്‍പിള്ളയാ(68)ണ് മരിച്ചത്. ബസിറങ്ങുന്നതിനിടെ വീണ സോമരാജന്‍ പിള്ളയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തെക്കുംഭാഗം പൊലിസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട റോഡ് ചവറയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാചിച്ചത്. ശാന്തമ്മയാണ് ഭാര്യ. മക്കള്‍: കലേശ്, കൃഷ്ണകുമാരി,സവിത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."