HOME
DETAILS

ജില്ലയില്‍ 22,500 ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യകാര്‍ഡ് നല്‍കി; അന്യരല്ല, സുരക്ഷിതരാണ്!

  
backup
January 23 2019 | 06:01 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-22500-%e0%b4%87%e0%b4%a4%e0%b4%b0%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4

എന്‍.സി ഷെരീഫ്


മഞ്ചേരി: ഇതര സംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍പ്പെടുന്നതും ജോലിക്കിടയില്‍ ചൂഷണത്തിന് വിധേയമാകുന്നതും വര്‍ധിച്ചതോടെ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ ആരംഭിച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ആവാസ് പദ്ധതിയില്‍ ജില്ലയില്‍ 22,500 പേര്‍ക്ക് ആരോഗ്യ കാര്‍ഡ് വിതരണംചെയ്തു. തൊഴില്‍ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ തൊഴിലിടങ്ങളില്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ക്കെതിരായി നിയമലംഘനം നടക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ആരോഗ്യ കാര്‍ഡ് വിതരണം ചെയ്ത് പുതിയ നീക്കം നടത്തുന്നത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. പദ്ധതിയില്‍ അംഗമായ തൊഴിലാളികള്‍ക്ക് എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍നിന്നും വര്‍ഷം 15,000 രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും. അപകടമരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും നേടാം. ഇതിന് തൊഴിലാളിക്കോ തൊഴിലുടമക്കോ ഒരു ബാധ്യതയുമില്ലായെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 18നും 60നും ഇടയില്‍ പ്രായമുള്ള തൊഴിലാളികള്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. തൊഴിലാളികളുടെ കൃത്യമായ വിവരം ഇതിലൂടെ ശേഖരിക്കാനാകും. വിവിധയിടങ്ങളിലായി ജില്ലയില്‍ 30,000 ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നതായാണ് കണക്ക്. പശ്ചിമ ബംഗാള്‍-10,000, ബീഹാര്‍-5,000, അസം-3,500, ജാര്‍ഖണ്ഡ്-1,500, ഉത്തര്‍പ്രദേശ്-1,000, മധ്യപ്രദേശ്-200, കര്‍ണാടക-300, ഒഡിഷ-170 എന്നിങ്ങനെയാണ് ജില്ലയില്‍ താമസിക്കുന്ന തൊഴിലാളികളുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക്.
തൊഴില്‍ തേടിയെത്തുന്നവരില്‍ തിരിച്ചറിയല്‍ രേഖയുള്ള എല്ലാ തൊഴിലാളികള്‍ക്കും പദ്ധതിയില്‍ ഗുണഭോക്താക്കളാകാം. ആധാര്‍, വോട്ടര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖ ഹാജരാക്കിയാല്‍ മതി. ഇതോടൊപ്പം ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും നടക്കുന്നുണ്ട്. ഇവിടെ സമര്‍പ്പിക്കുന്ന രേഖകള്‍ അതത് സംസ്ഥാനത്തെ രേഖകളുമായി ഒത്തുനോക്കിയാണ് ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തുന്നത്.
ആധാര്‍ വിവരങ്ങള്‍ യു.ഐ.ഡി, ഡാറ്റാ ബാങ്ക് വഴിയും വോട്ടര്‍ കാര്‍ഡ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വഴിയുമാണ് ഉറപ്പാക്കുന്നത്. ഇവരുടെ വിരലടയാളം അടക്കമുള്ള വിവരങ്ങള്‍ സ്‌കാന്‍ചെയ്ത് സൂക്ഷിക്കും. തൊഴില്‍ വകുപ്പിന്റെ സെര്‍വറില്‍ സൂക്ഷിക്കുന്ന വിവരങ്ങള്‍ പൊലിസുമായും പങ്കുവയ്ക്കും. കുറ്റകൃത്യങ്ങള്‍ നടത്താനിടയായാല്‍ അവരെകുറിച്ചുള്ള വിവരങ്ങളും ഡാറ്റ ഉപയോഗപ്പെടുത്തി തിരിച്ചറിയാനാകും. 70 രൂപ വിലവരുന്ന ബയോമെട്രിക് കാര്‍ഡും ഇന്‍ഷുറന്‍സും കേരള സര്‍ക്കാര്‍ സൗജന്യമായാണ് നല്‍കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നയിടങ്ങള്‍, തൊഴില്‍ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തിയാണ് ഉദ്യോഗസ്ഥര്‍ രജിസ്‌ട്രേഷന്‍ നടത്തി ബയോമെട്രിക് കാര്‍ഡ് നല്‍കുന്നത്. ഇതിനകം വളാഞ്ചേരി, പൊന്നാനി, എ.ആര്‍ നഗര്‍, കൊണ്ടോട്ടി, എടവണ്ണ, മേല്‍മുറി ഭാഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ സൗജന്യ മെഡിക്കല്‍ കാംപും സംഘടിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികക്ക് മിക്കയിടത്തും വൃത്തിയുള്ള താമസ സൗകര്യങ്ങള്‍ ഇല്ല. ഇക്കാര്യങ്ങളില്‍ പരാതിപ്പെട്ടാലും രേഖയില്‍ ഇല്ലാത്തവരായതിനാല്‍ നടപടിയെടുക്കാനും തൊഴില്‍വകുപ്പിന് കഴിഞ്ഞിരുന്നില്ല. ഈ രംഗത്ത് നിരന്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും ചൂണ്ടിക്കാട്ടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago