ശുഹൈബ് വധക്കേസിലെ പ്രതിയുടെ ബന്ധുവിന് ജോലി: കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
കണ്ണൂര്‍:ശുഹൈബ് വധക്കസ് പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ജോലി നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ വിവാദം. യുവതിക്ക്നി യമനത്തിനായി വഴിവിട്ട് ഇടപെട്ടെന്ന് കാട്ടി മുന്‍ മണ്ഡലം പ്രസിഡന്റിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
ശുഹൈബിനെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഇരയായി ഉയര്‍ത്തിക്കാട്ടുന്ന കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ് പ്രതിയുടെ അടുത്ത ബന്ധുവിന് ജോലി നല്‍കുന്നത് എന്നതാണ് വിവാദത്തിന് കാരണം.മട്ടന്നൂര്‍ എടയന്നൂരിലെ യൂത്ത്കോണ്‍ഗ്രസ് നേതാവായിരുന്ന ശുഹൈബിനെ കൊലപ്പെടുത്തിയ സി.പി.എം പ്രവര്‍ത്തകന്റെ സഹോദരിക്കാണ് ജോലി നല്‍കിയത്.
ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജനുവരി 26ന് ആശുപത്രിയില്‍ യുവതി നഴ്സായി താല്‍ക്കാലിക നിയമനം നേടിയ സംഭവം പാര്‍ട്ടിയില്‍ വിവാദമായതോടെ ഈ മാസം 18ന് ശമ്പളം പോലും വാങ്ങാതെ യുവതി രാജിവെച്ചുവെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു. അതേസമയം യോഗ്യതയും മുന്‍പരിചയവും കണ്ടതിനാലാണ് പെട്ടെന്ന് നിയമനം നടത്തിയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."