കൊട്ടിയൂര്‍ പീഡനം: കന്യാസ്ത്രീകളടക്കം 12 പേര്‍ പ്രതികള്‍
കൊട്ടിയൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികനായ ഫാദര്‍ റോബിന്‍ വടക്കുംഞ്ചേരി പീഡിപ്പിച്ച കേസില്‍ വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും പ്രതിയാകും. പ്രതിപ്പട്ടിക പുറത്തുവിട്ടപ്പോള്‍ കന്യാസ്ത്രീകളടക്കം 12 പേര്‍ പ്രതികള്‍. സംഭവത്തിന് പിന്നില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പങ്കും പൊലിസ് അന്വേഷിക്കുന്നുണ്ട്. മാമോദീസ രേഖയിലും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലും പെണ്‍കുട്ടിയുടെ വയസ് തിരുത്തിയിട്ടുണ്ട്. പതിനാറുകാരിയുടെ വയസ് 18 ആക്കി തിരുത്തുകയാണ് ചെയ്തത്.
ഫാദര്‍ റോബിന്‍ വടക്കുംഞ്ചേരിയാണ് കേസിലെ ഒന്നാം പ്രതി. ക്രിസ്തുരാജ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദന്‍ ഡോ. ടെന്നി ജോസും ഡോ. ഹൈദരാലിയും മൂന്നും നാലും പ്രതികളാണ്. അഞ്ചു കന്യാസ്ത്രീകളുമടക്കം 12 പേരാണ് കേസിലെ പ്രതികള്‍.
അതേസമയം, സംഭവത്തില്‍ വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.കേസില്‍ വയനാട് സി.ഡബ്ല്യൂ.സി ചെയര്‍മാനും മാനന്തവാടി രൂപത പി.ആര്‍.ഒയുമായ അഡ്വ. ഫാദര്‍ തോമസ് പേരകവും നിയമലംഘിച്ചെന്ന് ആരോപണം നേരിടുന്നുണ്ട്. നിയമങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് അന്വേഷണ സംഘം സി.ഡബ്ല്യൂ.സി ഓഫിസിലെത്തി പ്രഥമികാന്വേഷണം നടത്തിയിരുന്നു.
ചട്ടം ലംഘിച്ചാണ് കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തത്. അംഗമായ കന്യാസ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയില്‍ വച്ചാണ് കുട്ടിയെ കൈമാറിയതെന്നുമാണ് പ്രധാന ആരോപണം. പ്രതികള്‍ ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."