HOME
DETAILS
MAL
ചരിത്രം മക്കള്‍ രാഷ്ട്രീയത്തിന് എതിര്
backup
February 23 2020 | 04:02 AM
പിതാക്കന്മാര് സ്ഥാപിച്ച കേരള കോണ്‍ഗ്രസ് പാര്‍ട്ടികളെയൊന്നും നയിക്കാന്‍ ഇതുവരെ മക്കള്‍ക്ക് അവസരം ലഭിച്ചിട്ടില്ലെന്നതാണ് ചരിത്രം. കേരള കോണ്ഗ്രസുകാരനായില്ലെങ്കിലും പി.ടി ചാക്കോയെ ചൊല്ലി ഉദയം കൊണ്ട കേരള കോണ്‍ഗ്രസില്‍ പുത്രന് പി.സി തോമസ് ഒന്നുമല്ലാതായി.
കെ.എം ജോര്‍ജിന്റെ പുത്രന് ഫ്രാന്‍സിസ് ജോര്‍ജ് ചെയര്‍മാനായി അടുത്തക്കാലത്താണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉദയം ചെയ്തത്. ആര്. ബാലകൃഷ്ണപിള്ളയുടെ സ്വന്തം പാര്‍ട്ടിയില്‍ അദ്ദേഹം തന്നെയാണ് ഇക്കാലമത്രയും സര്‍വാധികാരി. പ്രമുഖരെല്ലാം വിട്ടുപോയതോടെ പുത്രന് കെ.ബി ഗണേഷ് കുമാറിന് എതിരാളികളില്ല. വളരും തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസുകളുടെ ചരിത്രത്തില്‍ പിതാക്കന്മാര് കെട്ടിപ്പൊക്കിയ രാഷ്ട്രീയ സാമ്രാജ്യത്തിന്റെ അധിപന്മാരാകാന് മക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ ചരിത്രത്തിന് തിരുത്തെഴുതാന് പുത്രന്മാര്ക്ക് കഴിയുമോയെന്നത് കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."