യാത്രക്കാരോടും ജീവനക്കാരോടും ക്ഷമ ചോദിച്ച് യൂബര്‍
ബാംഗ്ലൂര്‍: ആനുകൂല്യങ്ങളെ ചൊല്ലി ബാംഗ്ലൂരില്‍ യൂബര്‍ ജീവനക്കാരുടെ സമരം കനക്കവേ ജീവനക്കാരോടും യാത്രക്കാരോടും ക്ഷമ ചോദിച്ച് യൂബര്‍ മാനേജ്‌മെന്റ് രംഗത്ത്. കുറച്ചു ദിവസങ്ങളായി സര്‍വീസ് നിര്‍ത്തിവെക്കാനിടയായതില്‍ ക്ഷമ ചോദിക്കുന്നു.
ശരിക്കും ബുദ്ധിമുട്ട് നിറഞ്ഞ ഒരു സമയത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. യാത്രക്കാരും ജീവനക്കാരും നല്‍കുന്ന അകമഴിഞ്ഞ പിന്തുണക്ക് നന്ദി അറിയിക്കുകയാണെന്നും ഇന്ത്യയിലെ യൂബര്‍ മേധാവി അമിത് ജയിന്‍ ബ്ലോഗിലൂടെ അറിയിച്ചു.
അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ബഹുരാഷ്ട്ര ഓണ്‍ലൈന്‍ ഗതാഗത നെറ്റ്‌വര്‍ക്ക് കമ്പനിയാണ് യൂബര്‍. സ്മാര്‍ട് ഫോണ്‍ സൗകര്യമുള്ള ഇടപാടുകാര്‍ക്ക് യൂബര്‍ എന്ന മൊബൈല്‍ ആപ് ഉപയോഗിച്ച് സ്വന്തമായി വാഹനമുള്ള യൂബര്‍ ഡ്രൈവര്‍മാരോട് യാത്രകള്‍ ആവശ്യപ്പെടാന്‍ സാധിക്കും.
യൂബര്‍ തന്നെയാണ് ഇതിനാവശ്യമായ മൊബൈല്‍ ആപ് ഉണ്ടാക്കുന്നതും മാര്‍ക്കറ്റ് ചെയ്യുന്നതും ഓപറേറ്റ് ചെയ്യുന്നതും. 2016 ഏപ്രില്‍ 12 ലെ കണക്കനുസരിച്ച് യൂബര്‍ 60 രാജ്യങ്ങളിലെ 404 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2020ഓടെ 700 കോടി ഡോളര്‍ വളര്‍ച്ചയാണ് ഈ മേഖലയില്‍ പ്രവചിക്കുന്നത്. നോട്ട് പ്രതിസന്ധിയിലും കാര്‍ഡ്, പേടിഎമ്മിലൂടെ ഉപഭോക്താക്കള്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ യൂബറിന് കഴിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."