HOME
DETAILS
MAL
അവിനാശി അപകടം; കണ്ടെയ്നര്‍ ലോറികള്‍ക്ക് നിയന്ത്രണം വരുന്നു
backup
February 23 2020 | 04:02 AM
തിരുവനന്തപുരം: തമിഴ്നാട്ടിലെ അവിനാശി മേല്‍പ്പാലത്തിനു സമീപം കെ.എസ്.ആര്.ടി.സി ബസില്‍ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറി 19 പേര് മരിച്ച സംഭവത്തിന് പിന്നാലെ ഇത്തരം വാഹനങ്ങളുടെ ഓട്ടത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. കണ്ടെയ്നയര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. 25ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതിനിടെ അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോറി ഡ്രൈവര്‍ക്കാണെന്നും മന്ത്രി പറഞ്ഞു.
ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഉണ്ടാകുന്നുണ്ടെന്നും എന്നാല്‍ അപകട കാരണം ടയര്‍ പൊട്ടിയതല്ലെന്നും അദ്ദേഹം പറഞ്ഞു.
അപകടവുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്. അപകടം ഉണ്ടാക്കിയ ലോറിയുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."