സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ പി.എസ്.സി കോച്ചിങ് സെന്റര്‍; വിജിലന്‍സ് അന്വേഷണം തുടങ്ങി, ഡി.വൈ.എസ്.പിയ്ക്ക് ചുമതല
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലിരുന്ന് പി.എസ്.സി കോച്ചിംഗ് സെന്റര്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. വിജിലന്‍സിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ട് ഡി.വൈ.എസ്.പി പ്രസാദാണ് കേസ് അന്വേഷിക്കുക.
സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പിലെ അസിസ്റ്റന്റ് തസ്തികയില്‍ ജോലിനോക്കുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ പൊതുഭരണ സെക്രട്ടറിയും പി.എസ്.സി സെക്രട്ടറിയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഇരുവരും വിജിലന്‍സിന് കത്ത് നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന ശുപാര്‍ശ ഫെബ്രുവരി ആദ്യം പി.എസ്.സി സെക്രട്ടറി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. പൊതുഭരണവകുപ്പ് പരാതി വിജിലന്‍സിന് കൈമാറുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങള്‍, പി.എസ്.സിയുമായി ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധം എന്നീ കാര്യങ്ങളാണ് വിജിലന്‍സ് നിലവില്‍ അന്വേഷിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."