HOME
DETAILS

കിടുക്കി.. തിമിര്‍ത്തു..

  
backup
January 23 2019 | 19:01 PM

kidukki-thimirthu987465

 


നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയാണ് നീലപ്പട കിവികളുടെ ചിറകരിഞ്ഞത്.
38 ഓവറില്‍ 157 റണ്‍സിന് ന്യൂസിലന്‍ഡിനെ ഓള്‍ഔട്ടാക്കിയ ഇന്ത്യ 34.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്‍പിലെത്തി. നേരത്തെ അമിത സൂര്യപ്രകാശം കാരണം മത്സരം ഇടയ്ക്ക് തടസപ്പെട്ടതിനാല്‍ ഡി.എല്‍.എസ് മെത്തേഡ് പ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 49 ഓവറില്‍ 156 റണ്‍സാക്കി പുനര്‍നിര്‍ണയിച്ചിരുന്നു.
10 ഓവറില്‍ 39 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത കുല്‍ദീപ് യാദവും 75 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശിഖര്‍ ധവാനും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ബാറ്റിങ് തകര്‍ച്ച നേരിട്ട് ന്യൂസിലന്‍ഡ്

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ തീരുമാനം തുടക്കത്തിലേ പാളി. ബൗളിങ്ങില്‍ കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും യുസ്‌വേന്ദ്ര ചഹലും മികച്ച പ്രകടനം കാഴ്ചവച്ചതോടെ കിവികള്‍ എരിഞ്ഞൊടുങ്ങുകയായിരുന്നു. ഓപ്പണിങ്ങില്‍ നിലയുറപ്പിക്കും മുന്‍പേ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയും (5) കോളിന്‍ മണ്‍റോയെയും (8) ഷമി പവലിയനിലേക്ക് മടക്കി. 18 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതിന് ശേഷം ഒത്തുചേര്‍ന്ന കെയ്ന്‍ വില്യംസണ്‍ - റോസ് ടെയ്‌ലര്‍ കൂട്ടുകെട്ടാണ് ന്യൂസിലന്‍ഡിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 24 റണ്‍സെടുത്ത റോസ് ടെയ്‌ലറാണ് ചഹലിന് വിക്കറ്റ് സമ്മാനിച്ച് ആദ്യം മടങ്ങിയത്. പിന്നീട് ഓരോരുത്തരായി മടങ്ങി. ഒരു ഭാഗത്ത് വിക്കറ്റ് നഷ്ടപ്പെടുമ്പോഴും മറു ഭാഗത്ത് ഉറച്ചു നിന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ ബാറ്റിങ്ങാണ് ന്യൂസിലന്‍ഡിനെ 100 കടത്തിയത്. 81 പന്തുകള്‍ നേരിട്ട വില്യംസണ്‍ ഏഴ് ഫോറുകളുടെ ബലത്തില്‍ 64 റണ്‍സെടുത്താണ് മടങ്ങിയത്. ടോം ലാഥം (11), ഹെന്റി നിക്കോള്‍സ് (12), മിച്ചല്‍ സാന്റ്‌നര്‍ (14) എന്നിവരും ന്യൂസിലന്‍ഡ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഡഗ് ബ്രേസ്‌ബെല്‍ (7), ടിം സൗത്തി (9), ലോക്കി ഫെര്‍ഗൂസന്‍ (0), ട്രെന്റ് ബോള്‍ട്ട് (1) എന്നിവരും വേഗത്തില്‍ മടങ്ങി.


ശിഖര്‍ ധവാന്‍ റിട്ടേണ്‍സ്
156 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മികച്ച ആത്മവിശ്വാത്തിലായിരുന്നു ബാറ്റ് വീശിയത്. രോഹിത് ശര്‍മയുടെയും (24 പന്തില്‍ 11), വിരാട് കോഹ്‌ലിയുടെയും (59 പന്തില്‍ 45) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഇടവേളക്ക് ശേഷം ശിഖര്‍ ധവാന്‍ ഫോമിലേക്ക് തിരച്ചെത്തിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചിറകുമുളക്കുകയായിരുന്നു. 75 റണ്‍സെടുത്ത ധവാന്‍ അമ്പാട്ടി റായുഡുവിനെയും (13) കൂട്ടുപിടിച്ച് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു. 103 പന്തുകള്‍ നേരിട്ട് ആറ് ഫോറുകളോടെയാണ് ധവാന്‍ 75 റണ്‍സെടുത്തത്. ഇതോടെ ധവാന്‍ ഏകദിന ക്രിക്കറ്റില്‍ 5000 റണ്‍സ് തികച്ചു. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് ധവാന്‍. 118 ഇന്നിങ്‌സുകളില്‍ നിന്ന് 5000 തികച്ച ധവാന്‍ ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡിനൊപ്പമെത്തി. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് ഈ പട്ടികയില്‍ ഒന്നാമത്. 114 ഇന്നിങ്‌സുകളില്‍ നിന്ന് ഇതേ നേട്ടം കരസ്ഥമാക്കിയ വിരാട് കോഹ്‌ലി, വിവിയര്‍ റിച്ചാര്‍ഡ്‌സ് എന്നിവരാണ് ധവാന് മുന്‍പിലുള്ളത്. ഏകദിനത്തില്‍ 10430 റണ്‍സ് നേടിയ കോഹ്‌ലി 10405 റണ്‍സ് നേടിയ ബ്രയാന്‍ലാറയെ മറികടന്ന് മികച്ച 10 ബാറ്റ്‌സ്മാന്‍രുടെ പട്ടികയിലെത്തി. 18426 റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഏകദിന ക്രിക്കറ്റിലെ മികച്ച റണ്‍വേട്ടക്കാരന്‍.

ഷമിക്ക് റെക്കോര്‍ഡ്

മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ വിക്കറ്റെടുത്തതോടെ ഏകദിന മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് മുഹമ്മദ് ഷമി സ്വന്തമാക്കി. 56 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച ഷമി 59 ഏകദിനങ്ങളില്‍ നിന്ന് 100 വിക്കറ്റെടുത്ത ഇര്‍ഫാന്‍ പഠാനെയാണ് പിന്നിലാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago