HOME
DETAILS

ക്രീമിയയിലെ കപ്പലപകടം: മരിച്ചവരില്‍ ആറ് ഇന്ത്യക്കാര്‍; ആറ് പേരെ കാണാനില്ല

  
backup
January 23 2019 | 19:01 PM

%e0%b4%95%e0%b5%8d%e0%b4%b0%e0%b5%80%e0%b4%ae%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%ae


മോസ്‌കോ: ക്രീമിയയില്‍ രണ്ട് ഇന്ധന കപ്പലുകളിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ ആറ് ഇന്ത്യക്കാരും. കാണാതായ പത്ത് പേരില്‍ ഒരു മലയാളിയടക്കം നാല് പേരെ രക്ഷപ്പെടുത്തി.
ആറ് ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനുണ്ട്. ആശിഷ് അശോക് നായരാണ് രക്ഷപ്പെട്ട മലയാളി. കെര്‍ഷ് കടലിടുക്കില്‍ തിങ്കളാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 14 പേരാണ് മരിച്ചത്.
പിനല്‍ കുമാര്‍ ഭരത്ഭായി ടണ്ടെല്‍, വിക്രം സിങ്, ശരവണന്‍ നാഗരാജന്‍, വിശാല്‍ ഡോഡ്, രാജ ദേബ്‌നാരായന്‍ പണഗ്രായി, കരണ്‍കുമാര്‍ ഹര്‍ഭായി ടണ്ടല്‍ എന്നിവരാണ് മരിച്ചതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സിദ്ധാര്‍ഥ് മെഹര്‍, നീരജ് സിങ്, സെബാസ്റ്റ്യന്‍ ബ്രിട്ടോ ബ്രീസ്‌ലിന്‍ ഷായരാജ്, രുഷികേഷ് രിജു സക്പാല്‍, അക്ഷയ് ബാബന്‍ ജാദവ്, ആനന്ദ്‌ശേഖര്‍ അവിനാഷ് എന്നിവരെയാണ് കാണാതായത്.
കാണാതായവര്‍ക്കായി റഷ്യന്‍ സമുദ്ര ഏജന്‍സി, സമുദ്ര രക്ഷാ പ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചെന്നും മന്ത്രാലയം പറഞ്ഞു. ആശിഷ് അശോകിന് പുറമെ ഹരീഷ് ജോഗി, സച്ചിന്‍ സിങ്, കമലേഷ്ഭായി ഗോപല്‍ ഭായി ടണ്ടല്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
നാല് പൗരന്മാര്‍ കൊല്ലപ്പെട്ടെന്നും എട്ട് പേരെ രക്ഷപ്പെടുത്തിയെന്നും തുര്‍ക്കി അധികൃതര്‍ അറിയിച്ചു. നാല് പേരെ കാണാതായെന്നും തുര്‍ക്കി പറഞ്ഞു.
ഇന്ത്യ, തുര്‍ക്കി, ലിബിയ എന്നീ രാജ്യങ്ങളിലെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ടാന്‍സാനിയന്‍ കപ്പലുകളായ കാന്‍ഡി, മാസ്‌ട്രോ എന്നിവക്കാണ് തീപിടിച്ചത്.
ഒരു കപ്പലില്‍ പ്രകൃതി വാതകവും അടുത്തതില്‍ ഇന്ധനവുമായിരുന്നു ഉണ്ടായിരുന്നത്. ഇന്ധനം നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം. കാന്‍ഡി കപ്പലില്‍ ഒന്‍പത് തുര്‍ക്കി പൗരന്മാരും എട്ട് ഇന്ത്യക്കാരുമാണുണ്ടായിരുന്നത്.
മാസ്‌ട്രോയില്‍ ഏഴു വീതം തുര്‍കിക്കാരും ഇന്ത്യക്കാരും ഒരു ലിബിയന്‍ പൗരനുമാണുണ്ടായിരുന്നതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് കപ്പലുകളും കത്തിക്കൊണ്ടിരിക്കുകയാണെന്ന് റഷ്യന്‍ സമുദ്ര ഏജന്‍സി പറഞ്ഞു. തീയണക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
രണ്ട് ബോട്ടുകളിലാണ് രക്ഷപ്പെട്ടവരെ കെര്‍ഷിലേക്ക് കൊണ്ടുവന്നതെന്ന് പ്രാദേശിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പലിന് സമീപത്തേക്ക് രണ്ട് ബോട്ടുകള്‍ പുറപ്പെട്ടെന്നും കാണാതായവര്‍ക്കായി തിരിച്ചില്‍ നടത്തുന്നുണ്ടെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രക്ഷപ്പെട്ടവര്‍ കെര്‍ഷ് നഗര ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആര്‍ക്കും ഗുരുതരമായ പരുക്കുകളില്ലെന്നും ക്രീമിയ ഡിസാസ്റ്റര്‍ മെഡിസിന്‍ ആന്‍ഡ് ആംബുലന്‍സ് സെന്റര്‍ തലവന്‍ സെര്‍ജി ഒലിഫെറങ്കോ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago