കുരങ്ങുപനി: ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം
കല്‍പ്പറ്റ: ഒരിടവേളക്ക് ശേഷം വയനാട്ടില്‍ വീണ്ടും കുരങ്ങുപനി(കെ.ഡി.എഫ്) സ്ഥിരീകരിച്ചു.
ഇന്നലെയാണ് രണ്ടുപേര്‍ക്ക് പനി സ്ഥിരീകരിച്ചത്. രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയില്‍ അതീവ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. അസുഖബാധിതരായ ഇരുവരും കര്‍ണ്ണാടകയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ജോലിചെയ്ത് വരികെയായിരുന്നുവെന്നാണ് സൂചന. കര്‍ണ്ണാടകയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പലയിടത്തും കുരങ്ങുപനി വ്യാപകമായതോടെ ജില്ലയില്‍ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി തിരുനെല്ലി പഞ്ചായത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് ആരോഗ്യവകുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുരങ്ങുപനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പൊതുജനം താഴെ പറയുന്ന മുന്‍കരുതലുകളെടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മുന്‍കരുതലുകള്‍
. വനത്തിനുള്ളില്‍ പോകുമ്പോള്‍ കട്ടിയുള്ള, ഇളം നിറമുള്ള, ദേഹം മുഴുവന്‍ മൂടുന്ന തരത്തിലുള്ള
വസ്ത്രം ധരിക്കുക
. കാലുകളിലൂടെ ചെള്ള് കയറാത്ത വിധത്തില്‍ ഗണ്‍ബൂട്ട് ധരിക്കണം
. ചെള്ളിനെ അകറ്റിനിര്‍ത്തുന്ന ഒഡോമസ് പോലുള്ള ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുന്നത് നല്ലതാണ്
. കാട്ടില്‍ നിന്ന് പുറത്തുവന്ന ഉടന്‍ വസ്ത്രങ്ങളും ശരീരവും പരിശോധിച്ച് ചെള്ളില്ലെന്ന് ഉറപ്പുവരുത്തുക
. ചൂട് വെള്ളത്തില്‍ കുളിക്കുകയും വസ്ത്രങ്ങള്‍ കഴുകുകയും ചെയ്യുക
. ശരീരത്തില്‍ ചെള്ള് പിടിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ അമര്‍ത്തിക്കൊല്ലാതെ ശ്രദ്ധയോടെ നീക്കം ചെയ്യുക
. ചെള്ളിനെ നീക്കംചെയ്ത ശേഷം കടിയേറ്റ ഭാഗവും കൈകളും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം
. കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക
. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സ തേടുക
. ധാരാളം പാനീയങ്ങള്‍ കുടിക്കുന്നതും പൂര്‍ണവിശ്രമം എടുക്കുന്നതും രോഗം എളുപ്പം ഭേദമാകാന്‍
സഹായിക്കും
. യാതൊരു കാരണവശാലും സ്വയം ചികിത്സിക്കരുത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."