HOME
DETAILS

ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍ ദൃശ്യങ്ങള്‍ വൈറല്‍; ഒടുവില്‍ അറസ്റ്റ്

  
backup
February 24 2020 | 04:02 AM

auto-driver-arrested-819217-2
കോവളം: നാട്ടുകാര്‍ നോക്കി നില്‍ക്കെ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കാനാവശ്യപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളിയെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവറെ വിഴിഞ്ഞം പൊലിസ് അറസ്റ്റുചെയ്തു. വെങ്ങാനൂര്‍ തൈവിളാകത്ത് ശിവശൈലം വീട്ടില്‍ സുരേഷ് (47) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ വധശ്രമത്തിനടക്കം കേസെടുത്തു.
സംഭവത്തിനുശേഷം ദൃശ്യമാധ്യമങ്ങളിലടക്കം മര്‍ദനത്തിന്റെയും അസഭ്യവര്‍ഷത്തിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ആക്രമണത്തിന് ഇരയായ യുവാവിന്റെ മൊഴിയെടുത്ത ശേഷമാണ് പൊലിസ് കേസെടുത്ത് പ്രതിയെ  അറസ്റ്റ് ചെയ്തത്. ഇയാളുടെ ഓട്ടോ റിക്ഷയും പൊലിസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ പ്രതി ഈ മാസം ഏഴിന് ഒരു കടയില്‍ കയറി മറ്റൊരു യുവാവിനെ  മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച രാത്രി ഏഴോടെ വിഴിഞ്ഞം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മുക്കോല ജങ്ഷനിലാണ്  ഓട്ടോ ഡ്രൈവറുടെ പരാക്രമം അരങ്ങേറിയത്. പശ്ചിമബംഗാള്‍ സ്വദേശിയായ ഗൗതം മണ്ഡല്‍ എന്ന തൊഴിലാളിയാണ് സുരേഷിന്റെ മര്‍ദനത്തിനിരയായത്. 
 
മുക്കോലയിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ  പിന്നിലേക്ക് എടുക്കവേ ജോലി കഴിഞ്ഞ് സമീപത്തെ മൊബൈല്‍ കടയില്‍ റീചാര്‍ജ് ചെയ്യാന്‍ വന്ന ഗൗതമിന്റെ ശരീരത്തില്‍ തട്ടിയത് ചോദ്യം ചെയ്തതോടെയാണ് പ്രകോപിതനായ  സുരേഷ് ഗൗതമിനെ അസഭ്യം വിളിച്ച് പലപ്രാവശ്യം മര്‍ദിച്ചത്. 
താന്‍ മുക്കോല സ്വദേശിയാണെന്നും നീയൊക്കെ എവിടുന്നുവരുന്നു എന്ന് എനിക്കറിയണമെന്നും ആക്രോശിച്ചായിരുന്നു  മര്‍ദനം. തുടര്‍ന്നു ഗൗതമിന്റെ ഐ.ഡി കാര്‍ഡ് ആവശ്യപ്പെട്ട സുരേഷ,് കാര്‍ഡ് പിടിച്ചു വാങ്ങുകയും ചെയ്തു. നാളെ പൊലിസ് സ്റ്റേഷനില്‍ വന്ന് വാങ്ങിയാല്‍ മതിയെന്ന് ആക്രോശിച്ച് കാര്‍ഡ് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും സംഭവം കണ്ടുനിന്ന ചിലര്‍ ഇടപെട്ടാണ് ഗൗതമിന് തൊഴില്‍വകുപ്പ്  നല്‍കിയിരുന്ന കാര്‍ഡ് തിരികെ വാങ്ങി നല്‍കിയത്.  
 
മൂന്നു ദിവസം മുന്‍പും മുക്കോലയിലെ ഒരു കടയില്‍ കയറി അവിടെ നിന്ന ഒരു ഇതര സംസ്ഥാന തൊഴിലാളിയെ ഇയാള്‍ മര്‍ദിച്ചിരുന്നതായും പരാതി നല്‍കാത്തതിനാല്‍ പൊലിസ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ലെന്നും വിഴിഞ്ഞം  സ്റ്റേഷനിലെ ചിലരുടെ സഹായം ഇയാള്‍ക്ക് ലഭിക്കുന്നുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. ലഹരി മാഫിയയുമായി ബന്ധമുള്ള സുരേഷ് രണ്ട് വര്‍ഷം മുന്‍പ് മറ്റൊരു കേസില്‍ റിമാന്‍ഡിലായ ആളാണെന്നും പൊലിസ് പറഞ്ഞു. സുരേഷ് അറസ്റ്റിലായെന്നറിഞ്ഞതോടെ ഇയാള്‍ക്കെതിരെ വീണ്ടും  പരാതി ലഭിച്ചിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു. 
മുക്കോല ജങ്ഷനിലുളള മൊബൈല്‍ കടയില്‍കയറി പുതിയ സിംകാര്‍ഡ് വാങ്ങാനെത്തിയ പ്രതി കടയിലെ ജീവനക്കാരനായ  ബാലരാമപുരം വാണിയര്‍ തെരുവ് സ്വദേശി മുനീറിനെ മര്‍ദിച്ച കേസിലാണ് പരാതി ലഭിച്ചത്. ഇതിന്റെ  ദൃശ്യമാണ് പുറത്തുവന്നത്. കഴിഞ്ഞ ഏഴാം തീയതി ഉച്ചക്ക് 12.40 നായിരുന്നു സംഭവം. പള്ളിയില്‍  നിസ്‌കരിക്കാന്‍ പോകുന്നതിനാല്‍ അരമണിക്കൂര്‍ കഴിഞ്ഞ് വരാന്‍ പറഞ്ഞതില്‍ പ്രകോപിതനായാണ് സുരേഷ് മുനിറീനെ മര്‍ദിച്ചത്. അന്ന് പൊലിസില്‍ പരാതി നല്‍കിയെങ്കിലും സുരേഷിനെ പിടികൂടാനായിരുന്നില്ല.  ഇന്നലെ പുലര്‍ച്ചെയാണ്  വിഴിഞ്ഞം എസ്.എച്ച്.ഒ എസ്.ബി പ്രവീണിന്റെ നേതൃത്വത്തില്‍  പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വൈകിട്ട് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും  നടത്തി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിൽ നിയമലംഘനം; മസ്‌കത്തിൽ1551 പ്രവാസികൾ അറസ്റ്റിൽ

oman
  •  9 days ago
No Image

ആലപ്പുഴ അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍

Kerala
  •  9 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  9 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  9 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  9 days ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  9 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  9 days ago
No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  9 days ago
No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  9 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  9 days ago