സി.പി.എം നേതാവിനെ സ്റ്റേഷനില്‍ വെച്ച് പൊലിസ് മര്‍ദ്ദിച്ചതായി പരാതി
കുമളി: സി.പി.എം പ്രാദേശിക നേതാവിനെ സ്റ്റേഷനില്‍ വെച്ച് പൊലിസ് മര്‍ദ്ദിച്ചതായി പരാതി. കുമളി ലോക്കല്‍ സെക്രട്ടറി വി.ഐ.സിംസണ്‍ (40) ആണ് അഡീഷണല്‍ എസ്.ഐയുടെ നേതൃത്വത്തില്‍ കുമളി പൊലിസ് മര്‍ദ്ദിച്ചെന്നാരോപിച്ച് കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയത്.
വെളളിയാഴ്ച രാത്രിയിലാണ് സംഭവം.കുമളിക്ക് സമീപം പത്തുമുറിയില്‍ രണ്ട് യുവാക്കളെ സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ കണ്ടിരുന്നു. നാട്ടുകാര്‍ ഇക്കാര്യം അറിയിച്ചതോടെ എ.എസ്.ഐ രഘുവിന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടി.
ഇതിനിടയില്‍ കുമളിയില്‍ നിന്നും മറ്റൊരു സംഘം ആളുകളും ഇവിടെ എത്തിയതോടെ വാക്കേറ്റമുണ്ടായി. ഇതോടെ ഇവിടെ ഉണ്ടായിരുന്ന ആളുകളുമായി പൊലിസ് സ്റ്റേഷനിലെത്തി. ഇക്കാര്യം അറിഞ്ഞ പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ അപമര്യാതയായി പെരുമാറിയതായും ഇതോടെ സ്റ്റേഷനിലെത്തി ചര്‍ച്ച നടത്തുന്നതിനിടെ പ്രകോപനം കൂടാതെ തന്നെ പൊലിസുകാര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് വി.ഐ സിംസണ്‍ പറയുന്നു.
ഇവിടെയുണ്ടായിരുന്ന പേപ്പര്‍ ക്ലിപ്പും കമ്പിയും ഉപയോഗിച്ച് നെഞ്ചിലും കഴുത്തിലും കുത്തി പരിക്കേല്‍പ്പിച്ചതായും വി.ഐ സിംസണ്‍ പറഞ്ഞു. ഇതോടെ ഇവിടെയുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് സിംസണെ എത്തിച്ചത്. സിംസന്റെ പരാതിയെ തുടര്‍ന്ന് കുമളി അഡീഷണല്‍ എസ്.ഐ പ്രകാശ്, അസിസ്റ്റ് എസ്.ഐ രഘു എന്നിവര്‍ക്കെതിരെ കേസ് എടുത്തു. പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യ്തിരിക്കുന്നത്.
എന്നാല്‍ സ്റ്റേഷനില്‍ വെച്ച് ലോക്കല്‍ സെക്രട്ടറിയെ മര്‍ദിച്ചിട്ടില്ലെന്നും വാക്കേറ്റം മാത്രമാണ് ഉണ്ടായതെന്നും പൊലിസ് വ്യക്തമാക്കി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് സിംസണെതിരെ ജാമ്യമില്ലാ വകുപ്പ് ഉപയോഗിച്ച് കേസെടുത്തതായും പൊലിസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ കുമളിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."