കുരങ്ങുപനി: ആരോഗ്യവകുപ്പിലെ രണ്ടുപേരെ സസ്പെന്റ് ചെയ്തു
മംഗളൂരു: കര്‍ണാടകയില്‍ കുരങ്ങുപനി പടര്‍ന്നതിനെ തുടര്‍ന്ന് അധികൃതര്‍ കനത്ത ജാഗ്രത പാലിച്ചു വരുന്നതിനിടെ കൃത്യ വിലോപം കാട്ടിയ രണ്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അധികൃതര്‍ സസ്പെന്റ് ചെയ്തു.
ശിവമോഗ ഡെപ്യൂട്ടി ഹെല്‍ത്ത് ഓഫിസര്‍ ഡോ.വി.സി വെങ്കടേഷ്, വൈറസ് ലാബോട്ടറിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.രവികുമാര്‍ എന്നിവരെയാണ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ കമ്മിഷണര്‍ പങ്കജ് കുമാര്‍ പാണ്ഡെ സസ്പെന്‍ഡ് ചെയ്ത ഓര്‍ഡര്‍ ഇറക്കിയത്.
ഇവര്‍ക്ക് പകരമായി കുടഗ് ജില്ലയിലെ ഡി.എച്ച്.ഒ ഡോ. രാജേഷ് സുരഗ ഹള്ളിയെ ശിവമോഗയിലേക്കു മാറ്റി നിയമിച്ചു. ഡോ. ശങ്കരപ്പയെ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്തേക്കും നിയമിച്ചിട്ടുണ്ട്.
കര്‍ണാടകയിലെ ഉത്തര-ദക്ഷിണ-കന്നഡ ജില്ലകളില്‍ കുരങ്ങുപനി വ്യാപകമാകുകയും കുരങ്ങുകള്‍ കൂട്ടത്തോടെ ചത്തു വീഴുകയും ഇരുനൂറോളം ആളുകള്‍ക്ക് കുരങ്ങുപനി പടരുകയും ചെയ്തതോടെ അധികൃതര്‍ കനത്ത ജാഗ്രതിയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."