ഡല്‍ഹി സംഘര്‍ഷം ആസൂത്രിതമെന്ന് യെച്ചൂരി: ഒരു വിഭാഗം ആക്രമണം നടത്തിയത് പൊലിസ് സംരക്ഷണയില്‍, എല്ലാത്തിനും ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്നും സി.പി.എം
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ജനാധിപത്യപരമായ സമരത്തിനുനേരെ ഉണ്ടായ അക്രമങ്ങള്‍ ആസൂത്രിതമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൊലിസിന്റെ സംരക്ഷണയിലാണ് ഒരു വിഭാഗം വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ആക്രമണം നടത്തിയതെന്നും കേന്ദ്രസര്‍ക്കാരാണ് അക്രമത്തിന് ഉത്തരവാദികളെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. വലിയ വിഭാഗം ഇന്ത്യക്കാരുടെ പരാതി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. അടിയന്തരമായി സമാധാനം പുനഃസ്ഥാപിക്കണം. ആരും കിംവദന്തികള്‍ക്ക് ഇരയായി സംഘര്‍ഷങ്ങളിലേക്ക് നീങ്ങരുതെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ബി.ജെ.പി നേതാവ് കപില്‍മിശ്രയും കൂട്ടരും ഡല്‍ഹിയില്‍ ആക്രമണത്തിന് പ്രേരിപ്പിക്കുകയാണ്. വര്‍ഗീയമായി ജനങ്ങളെ വേര്‍തിരിക്കാനുള്ള അക്രമത്തെ ശക്തമായി അപലപിക്കുകയാണെന്നും പക്ഷപാതപരമായ പ്രവര്‍ത്തനം അവസാനിപ്പിച്ച് അടിയന്തരമായി ആക്രമണം തടയാന്‍ പൊലിസ് തയായാകണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."