വിരമിച്ചയാള്‍ക്ക് പെന്ഷന് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
കണ്ണൂര്‍: 25 വര്‍ഷങ്ങള്‍ക്കു മുമ്പ് വില്ലേജ് ഓഫിസറായി വിരമിച്ചയാള്‍ക്ക് അടിയന്തിരമായി പെന്ഷന് നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. പെന്ഷന് നല്കിയ ശേഷം രണ്ടുമാസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മിഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. ഇരിട്ടി സ്വദേശി സിറിള്‍ ജോസഫ് നല്കിയ പരാതിയിലാണു നടപടി. 1997 ജൂണ്‍ ഒന്‍പതിനാണ് അദ്ദേഹം വിരമിച്ചത്. ഇതുവരെ പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. കലക്ടര്‍ റിപ്പോര്‍ട്ട് ഹാജരാക്കി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിന്ന് അനുകൂല വിധിയുണ്ടായിട്ടും പെന്ഷന് ലഭിച്ചില്ലെന്നു പരാതിക്കാരന് ആരോപിച്ചു. വിധിപകര്‍പ്പും പരാതിക്കാരന് ഹാജരാക്കി. ആറാഴ്ചയ്ക്കകം ആനുകൂല്യങ്ങള്‍ നല്‍കണമെന്നായിരുന്നു ഉത്തരവ്. ആനുകൂല്യം അനുവദിച്ച് അക്കൗണ്ടന്റ് ജനറല്‍ ഉത്തരവും ഇറക്കിയിരുന്നു.
വില്ലേജ് ഓഫിസര്‍ ആകുന്നതിനു മുമ്പ് ചുരുങ്ങിയ കാലം ജോലിചെയ്ത താത്കാലിക സര്‍വിസ് കൂടി പ്രവര്‍ത്തന കാലയളവായി ചേര്‍ക്കണമെന്നു പരാതിക്കാരന്റെ തര്‍ക്കത്തെ തുടര്‍ന്നാണു പെന്ഷന് കാലതാമസം ഉണ്ടായത്. ഒടുവില്‍ അക്കാര്യം കോടതി അനുവദിച്ചു. 30 വര്‍ഷത്തെ സേവനം കണക്കാക്കി പെന്ഷന് അനുവദിക്കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടുണ്ട്. പരാതിക്കാരന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളെല്ലാം ഉടന്‍ നല്കിയ ശേഷം രണ്ടുമാസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നു കമ്മിഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."