വിനോദയാത്രക്കിടെ വിദ്യാര്‍ഥിനിക്ക് പീഡനശ്രമം; അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം
ചെറുപുഴ: വിനോദയാത്രക്കിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നും സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടു ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം വ്യാപകം.
മൂന്നു മാസം മുന്‍പ് മലയോരത്തെ ഒരു എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്കിടെ ബസില്‍ നിന്നും വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ വിദ്യാര്‍ഥിനിക്ക് മാനസീകാസ്വാസ്ഥ്യം ഉണ്ടായതായും കുട്ടിയെ കര്‍ണ്ണാടകത്തിലെ ചില ആശുപത്രികളില്‍ ചികിത്സിച്ചതായും പറയപ്പെടുന്നു. തുടര്‍ന്ന് കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരായി മൊഴി നല്‍കിയതായും ഇതെ തുടര്‍ന്ന് അധ്യാപകന്റെ പേരില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തതായുമാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട് പുളിങ്ങോം ചെറുപുഴ എന്നിവിടങ്ങളില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ പുളിങ്ങോം ചെറുപുഴ ടൗണുകളില്‍ പ്രതിഷേധ പ്രകടനവും അധ്യാപകന്റെ കോലവും കത്തിച്ചു. എസ്.എഫ്.ഐ എളേരി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."