കൊട്ടാരക്കര ബസ് അപകടം: സങ്കടക്കടലില്‍ ഐ.ടി നഗരം
കഠിനംകുളം: തിരക്ക് പിടിച്ച ജോലിക്കിടയില്‍ നിന്നും രണ്ട് ദിവസത്തെ വിശ്രമത്തിനായി വീടുകളിലേക്ക് യാത്ര തിരിച്ച നാലുപേരുടെ അപ്രതീക്ഷിത വേര്‍പാട് ഐ.ടി നഗരത്തെ സങ്കടക്കടലിലാക്കി.ഇന്‍ഫോസിലെ രമ്യാ വര്‍ക്കി, ലിന്‍സ് തോമസ് , ടെക്‌നോപാര്‍ക്കില്‍ യു.എസ്.ടി ഗ്‌ളോബലിലെ റോമി,അസ്സല്‍ ഫ്രെണ്ടുലൈന്‍ കമ്പനിയിലെ ഷഹാന എന്നിവരാണ് കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലുണ്ടായ ബസ് അപകടത്തില്‍ മരിച്ചത്.
ആദ്യത്തെ മൂന്നുപേര്‍ സംഭവ ദിവസവും ഷഹാന ഇന്നലെ വെളുപ്പിനുമാണ് മരിച്ചത്. അവധി ദിനത്തിന്റെ ആലസ്യത്തില്‍ കളിതമാശകള്‍ പറഞ്ഞും ആര്‍ത്ത് ഉല്ലസിച്ചുമൊക്കെയാണ് അന്‍പതോളം വരുന്ന ടെക്കികള്‍,കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റില്‍ ടെക്‌നോപാര്‍ക്കില്‍ നിന്നും യാത്രയായത്.
അങ്കമാലി, മുണ്ടക്കയം തുടങ്ങി നിരവധി ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന കെ .എസ് .ആര്‍. ടി .സി ബസുകള്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പാര്‍ക്കിലെത്തി ടെക്കികളെ കയറ്റിയാണ് പോകാറുള്ളത്. മൂന്നുപേര്‍ ഇന്‍ഫോസിസിന് മുന്നില്‍ നിന്നും ഷഹാന ടെക്‌നോപാര്‍ക്കില്‍ നിന്നാണ് ബസില്‍ കയറിയത്. പാര്‍ക്കില്‍നിന്ന് പുറപ്പെടാന്‍ ഒരുങ്ങി നിന്ന ഇവരെ മരണം വന്ന് കൂട്ടികൊണ്ടുപോയ പ്രതീതിയാണ് സഹപ്രവര്‍ത്തകരുടെ മനസില്‍.
ദുരന്തവാര്‍ത്തയറിഞ്ഞ് വെള്ളിയാഴ്ച രാത്രി ടെക്‌നോപാര്‍ക്കിലെ സഹപ്രവര്‍ത്തകര്‍ ആദ്യം സംഭവ സ്ഥലത്തും പിന്നീട് മെഡിക്കല്‍കോളജ്, വെഞ്ഞാറമൂട് ഗോകുലം ആശുപത്രി, കൊല്ലത്തെ ആശുപത്രി എന്നിവിടങ്ങളിലേക്ക് ഓടിയെത്തി.
രാത്രി വൈകിയാണ് മരിച്ചവരെയും പരുക്കേറ്റവരെയും ഏറെക്കുറെ തിരിച്ചറിഞ്ഞത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പതിനാറ് പേരില്‍ അധികവും ഐ .ടി ജീവനക്കാരാണ്. ടെക്‌നോപാര്‍ക്കിലെ നല്ലൊരു ശതമാനം കമ്പനികളും ശനിയും ഞായറും അവധിയാണ്.
ഇനി നാളെ ജോലി സ്ഥലത്തേക്ക് മനുസുരുകിയായിരിക്കും ഓരോരുത്തരും എത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."