HOME
DETAILS

കര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ലൗഡ് സാങ്കേതിക വിദ്യ

  
backup
January 24, 2019 | 7:16 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99

തിരുവനന്തപുരം: കാലാവസ്ഥയുള്‍പ്പെടെ കാര്‍ഷികാനുബന്ധ ഘടകങ്ങളുടെ അനിശ്ചിതത്വം ഉല്‍പാദനത്തെ സാരമായി ബാധിക്കുന്ന അവസ്ഥക്ക് പരിഹാരമായി കര്‍ഷകര്‍ക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനം ഐ.ഐ.ഐ.ടി.എം.കെയിലെ ഗവേഷക സംഘം വികസിപ്പിച്ചെടുത്തു.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ രൂപം നല്‍കിയ ക്രോപ് സിമുലേഷന്‍ മാതൃകകള്‍ (സി.എസ്.എം) വഴിയാണ് കര്‍ഷകര്‍ക്ക് നേരിട്ട് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത്.
ഇപ്പോള്‍ ലഭ്യമായ സി.എസ്.എമ്മുകളില്‍നിന്ന് വ്യത്യസ്തമായതും മികവുറ്റതുമായ മോണിക്ക (മോഡല്‍ ഫോര്‍ നൈട്രജന്‍ ആന്‍ഡ് കാര്‍ബണ്‍ ഇന്‍ അഗ്രോഇക്കോസിസ്റ്റംസ്) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ മാതൃകയെ ഇതാദ്യമായി ക്ലൗഡ് കമ്പ്യൂട്ടര്‍ ശൃംഖലയില്‍ സംയോജിപ്പിച്ചുകൊണ്ടാണ് ഈ ഉപദേശക സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.
ഇതു മുഖേന കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിയിടങ്ങള്‍ക്കനുസൃതമായ കൃഷി അനുബന്ധ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുയോജ്യമായ കൃഷിരീതികള്‍ അവലംബിക്കാനുമാവും.ഐ.ഐ.ഐ.ടി.എം.കെയിലെ പ്രൊഫസറായ ഡോ. ആര്‍. ജയശങ്കര്‍ അടങ്ങുന്ന ഗവേഷക കൂട്ടായ്മയായ സി.ഡി.ടി.എ (കണ്‍സോര്‍ഷ്യം ഓഫ് റിസര്‍ച്ചേഴ്‌സ് ഫോര്‍ ഡിസ്‌റപ്റ്റിവ് ടെക്‌നോളജീസ് ഇന്‍ അഗ്രികള്‍ച്ചര്‍) ആണ് ക്ലൗഡ് സംവിധാനം രൂപകല്‍പന ചെയ്തതും വികസിപ്പിച്ചെടുത്തതും.
ഐ.ഐ.ഐ.ടി.എം.കെയിലെ സുബിന്‍ മാത്യു, എസ്.സി രാജന്‍, ജിബി പന്ത് യൂനിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ചര്‍ ആന്‍ഡ് ടെക്‌നോളജിയിലെ പവന്‍ മാള്‍ ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. ലോകത്ത് കാര്‍ഷിക സാങ്കേതികവിദ്യാ മേഖലയില്‍ പ്രവര്‍ത്തിപ്പിക്കുന്ന പ്രമുഖസ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നാണ് സി.ഡി.ടി.എ രൂപവല്‍കരിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയിലെ പ്രവചനാതീത സ്വഭാവത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ മോണിക്കക്ക് കഴിയും. ഡേറ്റാ അനലിറ്റിക്‌സ്, ക്ലൗഡ് സാങ്കേതികവിദ്യ എന്നിവയുപയോഗിച്ചാണ് കൃഷിയിടങ്ങളിലെ അടിസ്ഥാന വിവരങ്ങള്‍ വിലയിരുത്തി അവിടത്തെ കാര്‍ഷികവൃത്തിയെ ബാധിക്കുന്ന ഓരോ ഘടകത്തെയും മനസിലാക്കുകയും അത് കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  19 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  19 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  19 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  19 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  19 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  19 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  19 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  19 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  19 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  19 days ago