കുട്ടനാട് സീറ്റ്: ജോസ് വിഭാഗം നാളെ യോഗം ചേരും
കോട്ടയം : യു.ഡി.എഫ് ഏകോപനസമിതി ഇന്ന് ചേരാനിരിക്കേ കുട്ടനാട് ഉപതെരെഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥി നിര്‍ണയവുമായി ജോസ് വിഭാഗം മുന്നോട്ട്.
ജോസഫ് - ജോസ് വിഭാഗങ്ങളുടെ തമ്മില്‍തല്ലില്‍ കുട്ടനാട് കൈവിടാതിരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കാന്‍ നീക്കം തുടരുന്നതിനിടെയാണ് ജോസ് വിഭാഗം നിലപാട് കടുപ്പിച്ചത്.
യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് സീറ്റ് ഏറ്റെടുക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
ജോസഫ് വിഭാഗം നേരത്തെ തന്നെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിരുന്നു. ജോസ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള തോമസ് ചാഴികാടന് എം.പി ചെയര്‍മാനായുള്ള ഉപസമിതി നാളെ കുട്ടനാട്ടില്‍ യോഗം ചേരും.
കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ്(എം) ജോസ് ഉന്നതാധികാര സമിതിയോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. കുട്ടനാട് നിയോജകമണ്ഡലത്തിലെയും ആലപ്പുഴ ജില്ലയിലേയും പ്രധാന നേതാക്കളില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും സ്ഥാനാര്‍ഥിയെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ വേണ്ടിയാണ് ഉപസമിതി അംഗങ്ങള്‍ യോഗം ചേരുന്നത്. ജോസഫ് എം.പുതുശ്ശേരി എക്സ്.എം.എല്‍.എ, വി.ടി ജോസഫ്, വി.സി ഫ്രാന്‍സിസ്, ജേക്കബ് തോമസ് അരികുപുറം എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.
ഏപ്രില്‍ 29 ന് കോട്ടയത്ത് നടക്കുന്ന കെ.എം മാണി സ്മൃതി സംഗമത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."