HOME
DETAILS

ഇന്ത്യക്ക് തോല്‍വി

  
backup
February 25, 2020 | 2:20 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf-12
 
 
വെല്ലിങ്ടണ്‍: ഏകദിന പര്യടനത്തിലെ തോല്‍വിക്ക് പിന്നാലെ ആദ്യ ടെസ്റ്റിലും ഇന്ത്യക്ക് നാണക്കേട്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് 10 വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യത്തെ തോല്‍വി കൂടിയായിരുന്നു ഇന്നലത്തേത്. ആദ്യ ഇന്നിങ്‌സിലേതു പോലെ കണ്ടാം ഇന്നിങ്‌സിലും ഇന്ത്യ കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങിയതോടെ ആതിഥേയര്‍ക്ക് വിജയം എളുപ്പമാവുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ പോരാട്ടം 191 റണ്‍സില്‍ അവസാനിച്ചതോടെ ജയിക്കാന്‍ വെറും ഒന്‍പത് റണ്‍സ് മാത്രം വേണ്ടിയിരുന്ന കിവികള്‍ വിക്കറ്റൊന്നും പോവാതെ കൂറ്റന്‍ ജയം അക്കൗണ്ടിലാക്കുകയായിരുന്നു. നേരത്തേ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 165 റണ്‍സില്‍ ചുരുങ്ങിയപ്പോള്‍ ന്യൂസിലന്‍ഡ് 348 റണ്‍സെടുത്ത് കരുത്ത് കാട്ടിയിരുന്നു. 
ഇന്നലെ ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ 35 റണ്‍സ് മാത്രമായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്ന ഹനുമാ വിഹാരിക്കും അജിങ്ക്യാ രഹാനെക്കും കാര്യമായ നേട്ടമൊന്നും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. പിന്നീടെത്തിയ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്ന് 43 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. ഇതോടെ 191 റണ്‍സുമായി ഇന്ത്യയുടെ ബാറ്റിങ് അവസാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ ഒമ്പത് റണ്‍സ് നേടി ജയം കൊയ്യുകയായിരുന്നു. ഓപ്പണര്‍മാരായ ടോം ലഥാം, ടോം ബ്ലണ്ടല്‍ എന്നിവര്‍ ചേര്‍ന്നാണ് കിവീസിനെ വിജയത്തിലേക്ക് നയിച്ചത്. 
ടെസ്റ്റില്‍ തുടര്‍ച്ചയായ ഏഴു ജയങ്ങള്‍ക്കു ശേഷമായിരുന്നു ഇന്ത്യ തോല്‍വി വഴങ്ങിയത്. അതേസമയം, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനു ശേഷം ലോക ചാംപ്യന്‍ഷിപ്പിലെ ആദ്യ പോയിന്റ് കൂടിയാണ് ഇന്ത്യക്കെതിരേ നേടിയ വമ്പന്‍ ജയത്തോടെ കിവീസ് കൈക്കലാക്കിയത്. ന്യൂസിലാന്‍ഡിനെതിരായ തോല്‍വി ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനത്തെ ബാധിച്ചിട്ടില്ല. എട്ടു ടെസ്റ്റുകളില്‍ നിന്ന് 360 പോയിന്റാണ് തലപ്പത്തുള്ള ഇന്ത്യയുടെ സമ്പാദ്യം. 10 ടെസ്റ്റുകളില്‍ നിന്ന് 296 പോയിന്റുമായി ആസ്‌ത്രേലിയ ര@ണ്ടാം സ്ഥാനത്തുണ്ട്. ഇംഗ്ല@ണ്ട്, പാകിസ്താന്‍ എന്നിവര്‍ യഥാക്രമം 146ഉം 140ഉം പോയിന്റുമായി മൂന്നും നാലും സ്ഥാനങ്ങളിലു@ണ്ട്.
അതേസമയം ന്യൂസിലന്‍ഡ് ഒരു സ്ഥാനം മെച്ചപ്പെടുത്തി പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറി. ശ്രീലങ്കയെയാണ് അവര്‍ മറികടന്നത്. ആറു ടെസ്റ്റുകല്‍ നിന്ന് 120 പോയിന്റാണ് ന്യൂസിലാന്‍ഡിന്റെ സമ്പാദ്യം. 
ശ്രീലങ്കയാണ് (80) അഞ്ചാംസ്ഥാനത്തുള്ളത്. ദക്ഷിണാഫ്രിക്ക 24 പോയിന്റോടെ ആറാമതു@ണ്ട്. വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍ എന്നിവര്‍ക്കു ഇതുവരെ ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ അക്കൗ@ണ്ട് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. ഇരുടീമുകളും ഒരു ടെസ്റ്റ് പരമ്പരയാണ് ഇതിനകം കളിച്ചത്. അതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. പരമ്പരയിലെ അടുത്ത മത്സരം ശനിയാഴ്ച നടക്കും


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം;  ഒരു ഇന്ത്യന്‍ നാവികനെ കാണാതായി

International
  •  11 days ago
No Image

കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  11 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ്: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി ഉടന്‍; റിപ്പോര്‍ട്ട് തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്

Kerala
  •  11 days ago
No Image

ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കില്‍ പങ്കുവെക്കലുകള്‍ അനിവാര്യം; പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് സി.പി.ഐ

Kerala
  •  11 days ago
No Image

അര്‍ജൻ്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന് ഗുരുതര പരുക്ക്; രണ്ട് വിരലുകള്‍ അറ്റു

Kerala
  •  11 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബര്‍ അറസ്റ്റില്‍ 

Kerala
  •  11 days ago
No Image

മണിപ്പൂര്‍ അശാന്തം; വയലില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ വെടിവെച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍ 

National
  •  11 days ago
No Image

ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ: ഖത്തറിന്റെ നവയുഗ ശില്‍പി; ഇന്ത്യയുമായി അടുത്ത ബന്ധം, അല്‍ ജസീറയുടെ സ്ഥാപകന്‍; 2022 ലോകകപ്പിന് രാജ്യത്തെ ഒരുക്കി | Sheikh Hamad

qatar
  •  11 days ago
No Image

കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി

Kerala
  •  11 days ago
No Image

'ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോ...'; ഗതാഗതമന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍

National
  •  11 days ago