HOME
DETAILS

സൗദി മന്ത്രിസഭയില്‍ ചെറിയ പുനഃസംഘടന; വ്യവസായ മന്ത്രിയായി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍

  
July 12, 2026 | 2:43 AM

saudi-arabia-minor-cabinet-reshuffle-prince-abdulaziz-bin-salman-industry-minister

റിയാദ്: സൗദി മന്ത്രിസഭയില്‍ ചെറിയ പുനഃസംഘടന നടത്തി ഭരണാധികാരിയായ സല്‍മാന്‍ രാജാവ്. മന്ത്രിസഭയിലും വിവിധ ഉന്നത സര്‍ക്കാര്‍ പദവികളിലുമാണ് മാറ്റങ്ങള്‍ വരുത്തി ശനിയാഴ്ച രാജകീയ ഉത്തരവുകള്‍ പുറപ്പെടുവിച്ചത്.
വ്യവസായ ധാതുവിഭവ മന്ത്രിയായിരുന്ന ബന്ദര്‍ അല്‍ഖുറൈഫിനെ ആ സ്ഥാനത്തുനിന്ന് മാറ്റി. പകരം നിലവില്‍ ഊര്‍ജ മന്ത്രിയായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനെ വ്യവസായധാതുവിഭവ മന്ത്രിയുടെ അധിക ചുമതലയും ഏല്‍പ്പിച്ചു. ഇതോടെ ഊര്‍ജ മന്ത്രാലയത്തിനൊപ്പം വ്യവസായ മന്ത്രാലയത്തിന്റെയും ചുമതല അദ്ദേഹം വഹിക്കും.

ബന്ദര്‍ അല്‍ഖുറൈഫിനെ മന്ത്രിസഭാംഗമായ സ്റ്റേറ്റ് മന്ത്രിയായി നിയമിച്ചു. സൈനിക വ്യവസായ ജനറല്‍ അതോറിറ്റിയുടെ ഗവര്‍ണറുടെ സ്ഥാനത്തുനിന്ന് എന്‍ജിനീയര്‍ അഹമ്മദ് അല്‍ ഉഹാലിയെ ഒഴിവാക്കിയതിനെ തുടര്‍ന്ന്, അതിന്റെ ആക്ടിങ് ഗവര്‍ണറുടെ അധിക ചുമതലയും അല്‍ഖുറൈഫിന് നല്‍കി.
മറ്റ് രാജകീയ ഉത്തരവുകള്‍ പ്രകാരം ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഷലാന്‍ അല്‍ഷലാനെ ആ സ്ഥാനത്തുനിന്ന് മാറ്റി റോയല്‍ കോര്‍ട്ടിലെ ഉപദേഷ്ടാവായി നിയമിച്ചു.

ഇതുകൂടാതെ, ഇഹ്‌സാന്‍ ബഫഖീഹിനെ ജിദ്ദ മേയറായും ഡോ. മുഹമ്മദ് അല്‍മുത്‌ലഖിനെ നീതിന്യായ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി മന്ത്രിയായും നിയമിച്ചു. തലാല്‍ അല്‍ഹമൂദിനെ സൗദി സെന്‍ട്രല്‍ ബാങ്കിന്റെ ടെക്‌നിക്കല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി ഗവര്‍ണറായും അബ്ദുലിലാഹ് അല്‍ദുഹൈമിനെ എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് ഡെപ്യൂട്ടി ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും വിവിധ മേഖലകളിലെ ഭരണനേതൃത്വം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.

English Summary:
Saudi Arabia has carried out a minor Cabinet reshuffle through a series of royal orders issued by King Salman. Energy Minister Prince Abdulaziz bin Salman has been given additional charge as Minister of Indutsry and Mineral Resources. Former Indutsry Minister Bandar Al-Khorayef has been appointed Minister of State and acting governor of GAMI. Several other senior appointments were also announced.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ. ആർ: യു.എൻ റിപ്പോർട്ടർമാർ ഇന്ത്യയോട് ചോദിച്ച ഏഴ് ചോദ്യങ്ങൾ

National
  •  an hour ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; എസ്.ഐ.ടി അന്വേഷണം പുരോഗമിക്കുന്നു; ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന്റെ ഭാവി നാളെ അറിയാം

Kerala
  •  2 hours ago
No Image

യുപിയില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു; രണ്ടുപേര്‍ പിടിയില്‍ 

National
  •  2 hours ago
No Image

ഇനി സ്‌ക്രീൻഷോട്ട് പറ്റില്ല; ട്രെയിൻ യാത്രയ്ക്ക് യഥാർഥ ഇ-ടിക്കറ്റ് നിർബന്ധം

Kerala
  •  2 hours ago
No Image

യുഎഇയിലെ പ്ലസ് ടു ടോപ്പര്‍മാര്‍ക്ക് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ സര്‍പ്രൈസ് സമ്മാനം; ഓരോര്‍ക്കും ഒരു ലക്ഷം ദിര്‍ഹം

uae
  •  2 hours ago
No Image

തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിക്ക് വിട; മൈസൂരുവിലെ വീട്ടില്‍ അന്ത്യ വിശ്രമം; എട്ടുമണി മുതല്‍ പൊതുദര്‍ശനം

National
  •  2 hours ago
No Image

ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

International
  •  3 hours ago
No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  4 hours ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  10 hours ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  10 hours ago