ഡോ. ഇ സന്ധ്യക്ക് പുരസ്കാരം
കൊല്ലം: മികച്ച കോളജ് അധ്യാപികക്കുള്ള പ്രൊഫ. ശിവപ്രസാദ് ഫൗണ്ടേഷന് പുരസ്ക്കാരത്തിനു തൃശൂര്‍ പുതുക്കാട് പ്രജ്യോതി നികേതന്‍ കോളജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപിക ഡോ. ഇ സന്ധ്യയെ തെരഞ്ഞെടുത്തു.
പ്രൊഫ. ശിവപ്രസാദിന്റെ ചരമവാര്‍ഷിക ദിനമായ ഇന്ന്, വൈകിട്ട് മൂന്നിന് കൊല്ലം ശ്രീനാരായണാ പബ്ളിക്ക് സ്കൂളില്‍ ചേരുന്ന ചടങ്ങില്‍ ഡോ.കുഞ്ചെറിയ പി. ഐസക്ക് പുരസ്ക്കാരം സമ്മാനിക്കും. 2011-ല്‍ ഏറ്റവും നല്ല ഗവേഷണ ലേഖനത്തിനുള്ള പ്രഫ. ടി.എസ്.കെ. മുത്താത്ത് അവാര്‍ഡും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഏറ്റവും മികച്ച കോളജ് അധ്യാപികക്കുള്ള പ്രഫ. എം.എം. ഗാനി അവാര്‍ഡും നേടിയിട്ടുണ്ട്. തകഴി ചെറുകഥാപുരസ്കാരം, കമലാസുരയാ സ്പെഷല്‍ അവാര്‍ഡ്, നന്മ സി.വി. ശ്രീരാമന് അവാര്‍ഡ്, കലാപീഠം പാക്കനാര്‍ അവാര്‍ഡ്, യൂസഫലി കേച്ചേരി അവാര്‍ഡ് തുടങ്ങി നിരവധി സാഹിത്യ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഡോ. എസ്. സതീഷാണ് ഭര്‍ത്താവ്. മക്കള്‍: അരവിന്ദ്, പ്രഹ്ളാദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."