നാനാത്വത്തില്‍ ഏകത്വം തകര്‍ന്നത് രാജ്യത്തിനുഭീഷണി: ജാഫര്‍ സാദിഖ് തങ്ങള്‍
വടക്കാഞ്ചേരി: ഭാരതത്തിന്റെ മഹനീയ പ്രതീകമായ നാനാത്വത്തില്‍ ഏകത്വമെന്ന സങ്കല്‍പ്പം ഭരണകൂടങ്ങള്‍ തകര്‍ത്തതാണ് മതേതര മൂല്യങ്ങളുടെ തകര്‍ച്ചയ്ക്കും രാജ്യത്തിന് വലിയ ഭീഷണിയുമായതെന്ന് എസ്.വൈ.എസ് തൃശൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് ജാഫര്‍ സാദിഖ് തങ്ങള്‍ പറഞ്ഞു.
ബ്രിട്ടീഷ് ഭരണകൂടം രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് മത സൗഹാര്‍ദ്ദം തകര്‍ത്താണ് ഭരണം നടത്തിയിരുന്നത്. അതിന് സമാനമായ ചില സംഭവ വികാസങ്ങള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ ഉണ്ടായികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യവും ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത എന്ന സന്ദേശവുമുയര്‍ത്തി റിപബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി പഴയന്നൂരില്‍ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ പ്രചരണാര്‍ഥം തലപ്പിള്ളി താലൂക്ക് തല സൗഹൃദ യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കാഞ്ചേരിയില്‍ നടന്ന ചടങ്ങില്‍ ഉസ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി.
എസ്.കെ.എസ്.എസ്.എഫ് വടക്കാഞ്ചേരി മേഖലാ സെക്രട്ടറി ടി.എച്ച് മുഹമ്മദ് ഷെഫീക്ക് മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റന്‍ ഇബ്രാഹിം അന്‍വരി പഴയന്നൂര്‍, വൈസ് ക്യാപ്റ്റന്‍ ഷെഹീര്‍ ദേശമംഗലം, ഡയരക്ടര്‍ ഹംസ അന്‍വരി, അസിസ്റ്റന്റ് ഡയരക്ടര്‍ ഹംസ കുട്ടി മൗലവി, മാനേജര്‍ ബഷീര്‍ കല്ലേപ്പാടം, അസിസ്റ്റന്റ് മാനേജര്‍ സാദിഖ് മൗലവി എളനാട്, കോഡിനേറ്റര്‍മാരായ ഷാഹിദ് കോയ തങ്ങള്‍, ഷിയാസ് അലി വാഫി, നൗഫല്‍ ചേലക്കോട്, മെംബര്‍മാരായ സയ്യിദ് ഫായിസ് തങ്ങള്‍, കബീര്‍ ഫൈസി അകലാട്, ഫാരിസ് എളനാട്, ഇസ്മയില്‍ ദേശമംഗലം, എം.എം അബ്ദുല്‍ സലാം, റഫീക്ക് മൗലവി മങ്കര, ഫെരീഫ് പഴയന്നൂര്‍, പീരദ് വരവൂര്‍, അബ്ദുല്‍ റഹ്മാന്‍ പൊട്ടന്‍ കോട്, ഫാരിസ് എളനാട്, മനാഫ് ചേലക്കോട്, അഹമ്മദ് കബീര്‍ ഫൈസി, എം.എം മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാവിലെ കരുതക്കാട് മഖാമില്‍ സിയാറത്ത് നടന്നു. ചിറ്റണ്ട, തളി, തലശ്ശേരി, ചെറുതുരുത്തി, വെട്ടിക്കാട്ടിരി , മുള്ളൂര്‍ക്കര, ആറ്റൂര്‍ വളവ് എന്നിവിടങ്ങളില്‍ നിരവധി പേര്‍ ചേര്‍ന്ന് യാത്രയെ സ്വീകരിച്ചു. സുലൈമാന്‍ മുസ്‌ലിയാര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ടി.എസ് മമ്മി, ഖാലിദ് മദനി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഉദ്ഘാടനം ചെയ്തു.
ചേലക്കരയില്‍ നടന്ന സമാപന സമ്മേളനം എം.പി കുഞ്ഞി കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ കാളിയാറോഡ്മഖാം സിയാറത്തോടെ യാത്ര ആരംഭിയ്ക്കും.
എളനാട് ടൗണില്‍ രാവിലെ 9.30ന് കെ. എസ് ഹംസ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് പൊറ്റയില്‍ വച്ച് എസ്.കെ എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."