HOME
DETAILS
MAL
കുടിവെള്ള പൈപ്പ് സ്ഥാപിക്കല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു
backup
January 24 2019 | 08:01 AM
കൊടുവായൂര്‍: അശാസ്ത്രീയമായി കുടിവെള്ള പൈപ്പ് സ്ഥാപിക്കല്‍ അപകടങ്ങള്‍ക്ക് വഴിവക്കുന്നു. കൊടുവായൂര്‍ ടൗണിലാണ് അശാസ്ത്രീയമായി കുടിവെള്ള പൈപ്പുകള്‍ ഓടകള്‍ക്കു മുകളിലൂടെ സ്ഥാപിച്ചതിനാല്‍ വാഹന അപകടങ്ങളും കാല്‍നടയാത്രക്കാര്‍ അപകടത്തിലാകുന്നതും വര്‍ധിച്ചുവരുകയാണ്. തദ്ദേശസ്ഥാപന നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ചതാണ് പ്രതിസന്ധികള്‍ക്ക് വഴിവെച്ചത്.
വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലൂടെ കടന്നുപോകുന്ന കുടിവെള്ള പൈപ്പുകളോടൊപ്പം ടെലഫോണ്‍ കേമ്പിളും സ്ഥാപിച്ചത് വിനയായി. പൊതുമരാമത്ത് വകുപ്പ്, ജല അതോറിറ്റി, ബി.എസ്.എന്‍.എല്‍ എന്നിവ സംയുക്തമായി ഓടകള്‍ക്കു മുകളിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുവാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."