വെള്ളിയാങ്കല്ല് പാര്‍ക്കില്‍ പ്ലാസ്റ്റിക് നിരോധിക്കണമെന്ന ആവശ്യം ശക്തം
കൂറ്റനാട്: വെള്ളിയാങ്കല്ല് പാര്‍ക്കില്‍ പ്ലാസ്റ്റിക് നിരോധിക്കണമെന്ന ആവശ്യമുയരുന്നു. പാര്‍ക്കില്‍ മാലിന്യസംസ്‌കരണത്തിന് സൗകര്യമില്ലാത്തതിനാല്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം പാര്‍ക്കിനകത്ത് കൂട്ടിയിട്ട് കത്തിക്കുകയാണ് പതിവ്. ഇത് വഴിയാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പാര്‍ക്കിലെത്തുന്നവര്‍ പലപ്പോഴും അലക്ഷ്യമായി പ്ലാസ്റ്റിക് കുപ്പികളും മറ്റും വലിച്ചെറിയുന്നതുകാരണം പാര്‍ക്ക് വൃത്തികേടാവുകയാണ്.
ഒന്‍പത് ചവറ്റുകുട്ടകള്‍ പാര്‍ക്കിനകത്തുണ്ടെങ്കിലും ഇതൊന്നും മിക്കവരും ഉപയോഗിക്കാറില്ല. അവധിദിനങ്ങളില്‍ സ്ഥിതി രൂക്ഷമാകും. വലിച്ചെറിയുന്ന മാലിന്യം നേരേ ചെല്ലുന്നത് പുഴയിലേക്കാണ്. പാര്‍ക്കിനകത്ത് കുടിവെള്ളശുദ്ധീകരണ സംവിധാനമുണ്ടെങ്കിലും കിണര്‍ വറ്റിയതിനാല്‍ പ്രയോജനമില്ലാത്ത അവസ്ഥയിലാണ്.
ഇവിടത്തെ കഫ്റ്റീരിയ ഇനിയും തുറന്നിട്ടില്ല. ജലസേചനവകുപ്പിന്റെ സ്ഥലത്ത് താല്‍ക്കാലിക സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും തിരക്കുള്ള സമയങ്ങളില്‍ പാര്‍ക്കിന് സമീപത്തെ റോഡരികിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. പാര്‍ക്കില്‍ പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിക്കണമെന്ന് വെള്ളിയാങ്കല്ല് സംരക്ഷണസമിതി യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് ചെയര്‍മാന്‍ ചോലയില്‍ വേലായുധന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."